അയർലണ്ടിൽ നിലവിലുള്ളവർക്കും അയർലണ്ടിലേയ്ക്ക് വരാനാഗ്രഹിച്ചിരിക്കുന്ന നഴ്‌സുമാർക്കും സന്തോഷ വാർത്ത.
ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവിലെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ ഇന്ന് (15 ജൂലൈ 2024) അവസാനിച്ചു എന്ന് സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എച്ച്എസ്ഇ റിക്രൂട്ട്മെന്റ് ഫ്രീസ് ഏർപ്പെടുത്തിയത്. കഴിഞ്ഞ 8 മാസത്തോളമായി ഡിസിഷൻ ലെറ്റർ വരെ കിട്ടി എച്ച്എസ്ഇ ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള നഴ്സുമാർക്ക് ആശ്വാസ വാർത്തയാണിത്. കൂടാതെ അയർലണ്ടിൽ നിലവിൽ പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നരും കാത്തിരുന്ന ഒരു തീരുമാനമാണിത്. നിരവധി പേരാണ് അയർലണ്ടിൽ ഇന്റർവ്യൂ പാസ്സായി എച്ച്എസ്ഇ പാനലിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഈ ഒരു വാർത്തയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നത്.
ഈ വർഷത്തെ ധനകാര്യത്തിൽ എച്ച്എസ്ഇക്ക് 1.5 ബില്യൺ യൂറോ അധികമായി നൽകുമെന്ന് ഈ ആഴ്ച ആദ്യം സർക്കാർ പ്രഖ്യാപിച്ചു. അധിക 1.5 ബില്യൺ യൂറോ “ആരോഗ്യ സേവനത്തിൻ്റെ അടിസ്ഥാനത്തിലേക്ക്” പോകുന്ന സ്ഥിരമായ പണമാണ്. ഈ ആഴ്‌ചയ്‌ക്ക് മുമ്പ് 4,000 പോസ്റ്റുകളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു, എന്നാൽ ആ പോസ്റ്റുകൾ ഇപ്പോൾ “ഫണ്ട് ചെയ്യപ്പെടുകയും സുരക്ഷിതവുമാണ്” എന്ന് സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. അതായത് 4,000 പേരെ പെര്മനെന്റ് ആയി നിയമിക്കും.
അടുത്ത വർഷം, നിലവിലുള്ള സേവന നിലവാരത്തിന്റെ ചെലവ് നിറവേറ്റുന്നതിനായി എച്ച്എസ്ഇക്ക് 1.2 ബില്യൺ യൂറോ അധികമായി നൽകും.