ഉബർ ഇറ്റ്സ് ഡെലിവറി ബോയ് സഹപ്രവർത്തകരുടെ ഓർഡറുകൾ മോഷ്ടിച്ചതായി പരാതി

കൂടുതൽ മൊബൈൽ ഫോണുകളും ഹാക്കിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഉബർ ഈറ്റ്സിന്റെ ഡെലിവറി പോയി സഹപ്രവർത്തകർക്ക് കിട്ടേണ്ട ഡെലിവറി അവസരങ്ങൾ മോഷ്ടിച്ചതായി പരാതി. കൂടെ ജോലി ചെയ്യുന്നവർ തന്നെയാണ് പരാതി നൽകിയത്. ഈ ഹൈടെക് മോഷണം മൂലം സഹപ്രവർത്തകർക്ക് ജോലിയും വരുമാനവും നന്നേ കുറഞ്ഞു. ജോലി മോഷ്ടിച്ച കള്ളൻ എന്ന പേരിനും ഇയാൾ ഇപ്പോൾ യോഗ്യനായിരിക്കുകയാണ്.

യുകെയിലെ കെന്റിലുള്ള സ്ട്രൂഡിലെ മാക്ഡൊണാൾഡ്‌സിൽ നിന്നും ഫുഡ് ഡെലിവെറിക്ക് കൊണ്ടുപോകുന്ന ഉബർ ഡെലിവറി ബോയ് ആണ് പേര് പുറത്തു പറയാത്ത ഈ വിരുതൻ. കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെക്കാൾ നാലിരട്ടി ഓർഡറുകളാണ് ഇയാൾ ഡെലിവറി നടത്തുന്നത്. അങ്ങനെ ഇയാൾ സഹപ്രവർത്തകരെക്കാൾ ഇരട്ടി പണം ദിവസേന സമ്പാദിക്കുന്നു. ഇതേതുടർന്ന് ഉബറിൽ ഇവിടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർ തന്നെ സംശയം തോന്നി കംപ്ലയിന്റ് ചെയ്തതിനെത്തുടർന്നാണ് കള്ളക്കളി പുറത്തായത്.

വ്യത്യസ്‌ത മൊബൈൽ ഫോണുകളും വ്യത്യസ്ത ഉബർ അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് അതിവിദഗ്ധമായി നടത്തിയത്. കൂടാതെ കമ്പനിയുടെ GPS സിസ്റ്റം ഹാക്ക് ചെയ്യുന്ന ഒരു ഹാക്കിങ് സോഫ്റ്റ്‌വെയർ കൂടി ഇയാൾ ഉപയോഗിച്ചിരുന്നതായി പരാതിയിലുണ്ട്. മറ്റുള്ളവർ ഒരു ഓർഡർ കിട്ടാൻ വെയിറ്റ് ചെയ്തിരിക്കുമ്പോൾ ഇയാൾ മാത്രം ഫുൾ ടൈം ഓർഡർ എടുത്തുകൊണ്ടു പോകുമായിരുന്നു.

സഹപ്രവർത്തകരാൽ പിടിക്കപ്പെട്ടപ്പോൾ, ഈ ഹാക്കിങ് സോഫ്റ്റ്‌വെയർ 1000 പൗണ്ടിന് അവർക്കും റെഡി ആക്കി കൊടുക്കാം എന്നിയാൾ പറഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും കഴിഞ്ഞിരുന്നു.

പൂർത്തിയാക്കുന്ന ഓരോ ഡെലിവെറിക്കും £4 ഡെലിവറി ചാർജും കൂടാതെ കസ്റ്റമേഴ്സിന്റെ കൈയിൽ നിന്നും മിക്കവാറും ടിപ്പ്‌സും ലഭിക്കും.
ഇത്തരം ഹാക്കിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ എന്നന്നേക്കുമായി ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയുന്നത്.

Share This News

Related posts

Leave a Comment