ഈസ്റ്റർ യാത്ര തടയുന്നതിന് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ ഗാർഡ

അയർലണ്ടിൽ കൊറോണ ബാധ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം കൊണ്ടുവന്ന അടിയന്തര ആരോഗ്യ നിയമപ്രകാരം അടുത്ത അഞ്ച് ദിവസത്തേക്ക് ജനങ്ങളുടെ നീക്കങ്ങളും സമ്മേളനങ്ങളും നിയന്ത്രിക്കുന്നതിന് ഗാർഡെയ്ക്ക് പുതിയ അധികാരങ്ങൾ നൽകിയിട്ടുണ്ട്.

ഈസ്റ്റർ വാരാന്ത്യത്തിൽ അവധിക്കാല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തും. ഈസ്റ്റർ പ്രമാണിച്ച് ആളുകൾ യാത്രകൾ ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഇപ്പോൾ നിയമം കർശനമാക്കിയിട്ടുള്ളത്. ഈസ്റ്റർ ഞായറാഴ്ച്ച വരെ മാത്രമേ ഈ പുതിയ കർശന നിയമങ്ങൾ നിലവിൽ ഉണ്ടാവൂ എന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും, ഒരു പക്ഷെ ഈസ്റ്ററിന് ശേഷവും ഈ കർശനം നീണ്ടു പോയേക്കാം.

യാത്രാ നിബന്ധനകൾ പാലിക്കാത്തവർക്ക് 2,500 യൂറോ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. പരിശോധനകൾ കർശനമാക്കാനും ഓരോരുത്തരുടെയും യാത്രയെ സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും ഗാർഡയ്ക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. രാജ്യമെമ്പാടും കൂടുതൽ ചെക്ക്പോയിന്റുകൾ സ്ഥാപിക്കും.

Share This News

Related posts

Leave a Comment