ഹാസ്യ താരം ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനങ്ങള്‍ക്കു മുന്നിൽ അവതരിപ്പിച്ചത്. ദുൽഖർ സൽമാനും ഈ സിനിമയുടെ ടീസർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെ വീഡിയോ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുന്നു.
രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി പ്രമുഖ താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. റിലീസ് ഡേറ്റ് അറിയിച്ചിട്ടില്ല. ടീസർ കാണാം…
https://www.youtube.com/watch?v=Yxq3znO-lSQ