അയർലണ്ടിനും ബ്രിട്ടനും ഇടയിലുള്ള കോമൺ ട്രാവൽ ഏരിയ (സിടിഎ) വീണ്ടും തുറക്കാൻ ശുപാർശ ചെയുന്ന റിപ്പോർട്ട് ടൂറിസം മന്ത്രി കാതറിൻ മാർട്ടിൻ അടുത്തയാഴ്ച കൊണ്ടുവരും. ഈ മാറ്റം അർത്ഥമാക്കുന്നത് അയർലണ്ടിൽ താമസിക്കുന്ന ആളുകൾക്ക് അടുത്ത ആഴ്ചകളിൽ നിയന്ത്രണങ്ങളില്ലാതെ ബ്രിട്ടനിലേക്ക് പോകാൻ കഴിയും എന്നതാണ്.
നോർത്തേൺ അയർലണ്ടിനും ബ്രിട്ടനും തമ്മിലുള്ള നിയന്ത്രണങ്ങളില്ലാത്ത യാത്രകൾ മെയ് 17 മുതൽ വീണ്ടും അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ബ്രിട്ടനിൽ നിന്ന് അയർലൻഡിലെത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് അവരുടെ പാസഞ്ചർ ലൊക്കേറ്റർ ഫോമിൽ നൽകുന്ന വിലാസത്തിൽ എത്തിച്ചേരുകയും ക്വാറന്റൈൻ ഇരിക്കുകയും നെഗറ്റീവ് ആർടി-പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട്. അഞ്ച് ദിവസത്തിന് ശേഷം യാത്രക്കാർ കോവിഡ് -19 നെഗറ്റീവ് ആയാൽ അവർക്ക് ക്വാറന്റൈൻ കാലയളവ് അവസാനിപ്പിക്കാം. എന്നാൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് തിരികെ ബ്രിട്ടനിലെത്തുന്ന യാത്രക്കാർക്ക് അത്തരം ക്വാറന്റൈൻ സംവിധാനം ആവശ്യമില്ല.
അയർലണ്ടിലെ നിലവിലെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിലേക്കുള്ള ചില മാറ്റങ്ങളും യാത്രാ നിയന്ത്രണങ്ങളുടെ കൂടുതൽ ഇളവുകളും ഐറിഷ് ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്.