അയർലൻഡ് നഴ്സിംഗ് രെജിസ്‌ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു എളുപ്പ മാർഗം ഏർപ്പാടാക്കിയിരിക്കുകയാണ് NMBI. ഇതുവരെ വിദേശത്തുള്ളവർക്ക് അപ്ലിക്കേഷൻ പായ്ക്ക് പോസ്റ്റൽ ആയി അയച്ച് കൊടുക്കുകയായിരുന്നു NMBI (Nursing and Midwifery Board of Ireland) ചെയ്തിരുന്നത്. അത് പലർക്കും അസൗകര്യം ആയിരുന്നു. പലരും ഇടനിലക്കാരെയും ആശ്രയിച്ചിരുന്നു. എന്നാൽ ഇനി ഇടനിലക്കാരൊന്നും ആവശ്യമില്ല. നേരിട്ട് NMBIയുടെ വെബ്‌സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ പായ്ക്ക് ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഇത് വിദേശത്തുള്ളവരുടെ ആപ്ലിക്കേഷന് എടുക്കുന്ന സമയവും ലാഭിക്കുന്നു.
പഴയതുപോലെ തന്നെ ഇപ്പോഴും അപേക്ഷകൻ പൂരിപ്പിച്ച അപ്ലിക്കേഷൻ പായ്ക്ക് പോസ്റ്റൽ ആയി തന്നെ NMBI യുടെ അയർലണ്ടിലെ ഓഫീസിലേയ്ക്ക് പോസ്റ്റൽ ആയിത്തന്നെ അയച്ചുകൊടുക്കണം. എന്നാൽ ആപ്പ്ലിക്കേഷൻ പ്രോസസ്സ് മുഴുവനായും ഓൺലൈൻ ആക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ആ ശ്രമത്തിന്റെ ആദ്യപടിയാണ്. വരും മാസങ്ങളിൽ NMBI രെജിസ്ട്രേഷൻ മുഴുവനായും ഓൺലൈൻ വൽക്കരിക്കപ്പെടുമെന്നാണ് കരുതുന്നത്.
സേവ്നെറ്റ് ഫയൽ ഷെയറിങ് സർവിസ് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. ഓവർസീസ് രജിസ്ട്രേഷൻ അപേക്ഷ അപേക്ഷാ ഫോം ലഭിച്ചശേഷം എൻഎംബിഐ മൂല്യനിർണയ ഫീസ് പ്രോസസ് ചെയ്യും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ആവശ്യമായ ഉദ്യോഗാർഥികളുടെ ഇംഗ്ലീഷ് എക്സാം റിസൾട്ടിന്റെ പരിശോധന നടത്തുകയും ചെയ്യും. അതായത് നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് IELTS/OET ആവശ്യമാണ്. രെജിസ്ട്രേഷൻ ഫീസിൽ മാറ്റമൊന്നുമില്ല. 350 യൂറോയാണ് ഫീസ്.
EU അല്ലെങ്കിൽ EEA ന് പുറത്ത് നിന്നുള്ളവർ ഗ്രൂപ്പ് 3 അപേക്ഷ ഗണത്തിലാണ് വരുക. അതിനാൽ അപ്ലിക്കേഷൻ പാക്കിന്റെ വിലയിരുത്തൽ ഫീസ് അടയ്ക്കുന്നതിന് മുൻപ് IELTS/OET എന്നിവ അപേക്ഷകൻ പാസ്സായതായിരിക്കണം. ചുവടെ കാണിക്കുന്നതാണ് നിലവിൽ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാന യോഗ്യത:
യോഗ്യതയുള്ളവർക്ക് സേവ്നെറ്റിൽ നിന്ന് ഒരു ഇമെയിൽ ലഭിക്കും. ആ ഈമെയിലിൽ ലഭിക്കുന്ന ലിങ്കിൽ കയറി രെജിസ്ട്രേഷൻ നടപടികൾ തുടങ്ങാം. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് കഴിയുമ്പോൾ അപേക്ഷകന് വീണ്ടും ഒരു ഇമെയിൽ കൂടി ലഭിക്കും. രണ്ടാമത് ലഭിക്കുന്ന ഈ മെയിലിൽ ഒരു അക്സസ്സ് കോഡ് ഉണ്ടാവും. ഈ കോഡ് ഉപയോഗിച്ച് മാത്രമേ അപേക്ഷകന് മുൻപോട്ട് പോകാൻ സാധിക്കൂ.
OVERSEAS REGISTRATION APPLICATION REQUEST FORM ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
NMBI രെജിസ്ട്രേഷൻ സ്റ്റേജ്സ് മനസിലാക്കാൻ ഈ വീഡിയോ സഹായിക്കും.
https://www.youtube.com/watch?v=w70aUq2DfsQ&t=1s
പൂരിപ്പിച്ച ഫോം പോസ്റ്റൽ ആയി അയയ്‌ക്കേണ്ട വിലാസം:
Overseas Registration,
Registration Department,
Nursing and Midwifery Board of Ireland (NMBI) 18/20 Carysfort Avenue,
Blackrock,
Co. Dublin,
Ireland.
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.