അയർലണ്ടിൽ 438 കേസുകൾ സ്ഥിരീകരിക്കുമ്പോൾ പുതിയ വാക്സിൻ റെക്കോർഡും

438 പുതിയ കോവിഡ് -19 കേസുകൾ ആരോഗ്യവകുപ്പ് ഇന്നലെ സ്ഥിരീകരിച്ചു. ICU വിഭാഗത്തിൽ 43 പേർ ഉൾപ്പെടെ 116 രോഗികളാണ് ഇപ്പോൾ ആശുപത്രിയിൽ ഉള്ളത്. HSE-യിലുണ്ടായ സൈബർ ആക്രമണം മൂലം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഡാറ്റ ഇപ്പോൾ ലഭ്യമല്ല, അതായത് സൈബർ ആക്രമണത്തെ തുടർന്ന് അയർലണ്ടിൽ കോവിഡ് ബാധിച്ച് എത്ര പേർ മരണമടഞ്ഞു എന്നതിന്റെ വ്യക്തമായ ഇൻഫർമേഷൻ ആരോഗ്യ വകുപ്പിന് നല്കാൻ കഴിയില്ല. നോർത്തേൺ അയർലണ്ടിൽ ഇന്നലെ 77 പോസിറ്റീവ് കേസുകളുണ്ടായെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മേഖലയിൽ മൊത്തം 1,624,053 കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിലെ സൈബർ ആക്രമണം കാരണം ഓൺലൈൻ അപ്‌റ്റുകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് ഇന്നലെ വാക്സിൻ വിതരണത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകൾ നൽകുകയുണ്ടായി, 40 വയസ് പ്രായമുള്ളവർക്ക് ആസ്ട്രാസെനെക്കയിൽ നിന്നോ ജാൻസെനിൽ നിന്നോ കോവിഡ് വാക്സിനുകൾ ലഭിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ ആഴ്ച 300,000 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് മിസ്റ്റർ റീഡ് അറിയിച്ചു (ജനസംഖ്യയുടെ ഏകദേശം 45%). കഴിഞ്ഞയാഴ്ച ഏകദേശം 290,000 ഡോസുകൾ നൽകി, മെയ് മാസത്തിൽ 1 മില്യൺ വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. കൂടാതെ അയർലണ്ടിലെ 45 വയസ്സിനും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും അവരുടെ വാക്സിനേഷനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This News

Related posts

Leave a Comment