അയർലണ്ടിൽ 40,000 അനധികൃത ഡ്രൈവർമാർ

ബ്രെക്സിറ്റിനുശേഷം ലെർണർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒറ്റയ്ക്ക് കാറോടിക്കുന്നവർ സൂക്ഷിക്കുക. മറ്റുള്ളവരെ പിടിക്കാനുള്ള ചെക്കിങ്ങിനിടയിൽ പിടിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്.

നോ ഡീൽ ബ്രെക്സിറ്റ്‌ നടപ്പിലായാൽ നാഷണൽ ഡ്രൈവിംഗ് ലൈസൻസ് സെർവിസിന്റെ (NDLS) കണക്കുപ്രകാരം നാല്പത്തിനായിരത്തോളം പേർ ഇപ്പോഴും യുകെ ലൈസൻസ് ഐറിഷ് ലൈസൻസായി മാറ്റാനായി ഉണ്ടെന്ന് റിപ്പോർട്ട് പുറത്തു വന്നു. മുപ്പതിനായിരത്തോളം പേർ ഇതിനോടകംതന്നെ യുകെ ലൈസൻസ് ഐറിഷ് ലൈസൻസായി മാറ്റിക്കഴിഞ്ഞു.

എന്നാൽ ഇനിയും നാല്പത്തിനായിരത്തോളം ആളുകൾ ഇനിയും യുകെ ഡ്രൈവിംഗ് ലൈസൻസുമായി അയർലണ്ടിൽ വാഹനം ഓടിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിനാൽ ബ്രെക്സിറ്റിനു ശേഷം ചെക്കിങ് കർശനമാക്കാൻ സാധ്യതയുണ്ട്. അതിനാൽ, ലെർണർ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒറ്റയ്ക്ക് കാറോടിക്കുന്നവർ സൂക്ഷിക്കുക.

Share This News

Related posts

Leave a Comment