അയർലണ്ടിൽ കോവിഡ് -19 ന്റെ 10 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇത് റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 34 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
എന്നിരുന്നാലും, പരിശോധിച്ച 98% ആളുകളും നെഗറ്റീവ് ആണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയത് ആശ്വാസം നൽകുന്നു.
പുതിയ 10 കേസുകളിൽ അഞ്ചെണ്ണം ബാധിത പ്രദേശത്തു നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ മൂന്ന് പേർ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള പുരുഷന്മാരാണ്.
മറ്റ് കേസുകളിൽ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഇവരും ബാധിത പ്രദേശത്തു നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
10 കേസുകളിൽ മൂന്നെണ്ണം സ്ഥിരീകരിച്ച കേസുമായി അടുത്തിടപഴകിയവർക്കാണ്. പുതിയ രണ്ട് കേസുകൾ ആരോഗ്യ പ്രവർത്തകർക്കാണ്.