2020 മാർച്ചിൽ ആരംഭിച്ചതിനുശേഷം മൊത്തം 1,320,837 ആളുകൾക്ക് കോവിഡ്-19 വരുമാന പിന്തുണ (Income Support) ലഭിച്ചു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൽ (സിഎസ്‌ഒ) നിന്നുള്ള കണക്കനുസരിച്ച് മെയ് 2 വരെ 863,546 പേർക്ക് പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ് (പി യു പി) ലഭിച്ചു, കോവിഡ് നിയന്ത്രണങ്ങൾ മൂലം സർക്കാറിന് അനുസൃതമായി ബിസിനസുകൾ അടച്ചു പൂട്ടിയതിനാൽ ജോലി ചെയ്യാൻ കഴിയാത്തവർക്ക് നൽകുന്ന പിന്തുണയാണ് PUP (പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പേയ്മെന്റ്).
ടെമ്പററി വേജ് സബ്സിഡി സ്കീം (ടിഡബ്ല്യുഎസ്എസ്) 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെ കുറഞ്ഞത് ഒരാഴ്ചയെങ്കിലും 664,098 തൊഴിലാളികളെ പിന്തുണച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ 2020 സെപ്റ്റംബറിനും 562,420 പേർക്കും ശമ്പളം നൽകുന്നതിന് എംപ്ലോയ്‌മെന്റ് വേജ് സബ്സിഡി സ്കീം (ഇഡബ്ല്യുഎസ്എസ്) സഹായിച്ചു.
പിയുപി, ടിഡബ്ല്യുഎസ്എസ്, ഇഡബ്ല്യുഎസ്എസ് ലഭിക്കുന്ന ആളുകൾക്ക് ഏറ്റവുമധികം ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയ മാസം കഴിഞ്ഞ വർഷത്തെ മെയ് മാസത്തിലാണ്, അതായത് 2020 MAY, ഏകദേശം ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് സർക്കാരിൽ നിന്നും ഒരു കോവിഡ് പിന്തുണയെങ്കിലും ലഭിച്ചതായി കണക്കുകൾ പറയുന്നു. പിന്തുണാ പെയ്‌മെന്റ് (Income Support Payment) ലഭിച്ചവരിൽ 57.1 ശതമാനം പുരുഷന്മാരും 42.9 ശതമാനം സ്ത്രീകളുമാണ്. ഭൂരിഭാഗം തൊഴിലാളികളും 25 വയസ്സിനും 44 വയസ്സിനും ഇടയിലുള്ളവരാണ് (അതായത് 47.9 ശതമാനം), 18.5 ശതമാനം പേർ 25 വയസ്സിന് താഴെയുള്ളവരും.