കോവിഡ് -19 കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വാക്ക്-ഇൻ കോവിഡ് -19 സെന്ററുകളിൽ പരിശോധന നടത്താൻ കഴിയും. പൊതുജനങ്ങൾക്ക് ജിപി റഫറൽ ലഭിക്കേണ്ട ആവശ്യമില്ല, വ്യാഴാഴ്ച മുതൽ (നാളെ മുതൽ) ആരംഭിക്കുന്ന പുതിയ വാക്ക്-ഇൻ കോവിഡ് -19 ടെസ്റ്റിംഗ് സംരംഭത്തിൽ എല്ലാ പരിശോധനകളും സൗജന്യമായിരിക്കും. “ടെസ്റ്റിംഗ് സ്ഥലത്തിന്റെ അഞ്ച് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരാണ് വാക്ക്-ഇൻ കോവിഡ് -19 ടെസ്റ്റിംഗ് അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതലാണ് ടെസ്റ്റിംഗ് സമയം.”
രണ്ട് വാക്ക്-ഇൻ സെന്ററുകൾ ഡബ്ലിനിലും മൂന്നാമത്തേത് ഓഫാലിയിലും ആയിരിക്കും. മറ്റ് രണ്ട് വാക്ക്-ഇൻ സെന്ററുകളും കൂടി ഉടൻ തന്നെ ഡബ്ലിനിൽ തുറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. Tallaght Stadium, Blanchardstown National Aquatic Centre and High Street car park in Tullamore എന്നിവ സ്ഥിരീകരിച്ച വാക്ക്-ഇൻ കോവിഡ് -19 ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി ട്രാൻസ്മിഷന്റെ ഉയർന്ന നിരക്കുള്ള പ്രദേശങ്ങളിൽ കേസുകൾ സജീവമായി അന്വേഷിക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ നിരക്കിനെ ആശ്രയിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ മൊബൈൽ യൂണിറ്റുകൾ നിർമ്മിക്കുമെന്നും ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു.