ഈ വാരാന്ത്യത്തിലും അടുത്ത ആഴ്‌ചയിലും വളരെ ചൂടും വെയിലും നിറഞ്ഞ കാലാവസ്ഥയാണ് അയർലണ്ടിന്റെ പല ഭാഗങ്ങളിൽ വരാൻ പോകുന്നതെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ താപനില 25 ഡിഗ്രിയിലെത്തും. എന്നാൽ അപ്രതീക്ഷിതമായി ഇടകലർന്ന മഴയും പ്രതീക്ഷിക്കാം.
ഇന്ന് 18 മുതൽ 23 ഡിഗ്രി വരെ ഉയർന്ന താപനില ഡബ്ലിനിൽ ഉണ്ടാവും എന്നാണ് കണക്കാക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ താപനില 25 ഡിഗ്രിയിലെത്തുമെന്ന് മെറ്റ് ഐറാൻ പറയുന്നു.
ഞായർ: 20 മുതൽ 25 ഡിഗ്രി വരെ
തിങ്കൾ: 21 മുതൽ 25 ഡിഗ്രി വരെചൊവ്വാഴ്ച മഴയുണ്ടാകും.
ബുധനാഴ്ച സൂര്യപ്രകാശവും മഴയും ഇടകലർന്നിരിക്കും. 18 മുതൽ 21 ഡിഗ്രി വരെ.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ചൂട് ഉണ്ടെങ്കിലും ഒപ്പം മഴയുണ്ടാകും. താപനില 20 – 21 ഡിഗ്രി ആണ് പ്രതീക്ഷിക്കുന്നത്.