അയർലണ്ടിൽ കൺസപ്ഷനിലെ ഇടിവ് സേവിങ്സ് വർദ്ധനവിലേക്ക്

സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിലെ (CSO) പുതിയ കണക്കുകൾ കാണിക്കുന്നത് കോവിഡ് -19 നിർബന്ധിത നിയന്ത്രണങ്ങൾ കാരണം ഉപഭോഗരീതിയിൽ വലിയ കുറവുണ്ടായതോടെ വർഷത്തിന്റെ രണ്ടാം ഭാഗത്തിൽ ലാഭം ഗണ്യമായി വർദ്ധിച്ചു.

ജനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടായിട്ടും 2020 രണ്ടാം ഭാഗത്തിൽ  ഗാർഹിക ലാഭം വർദ്ധിച്ചതായി സി‌എസ്‌ഒ പറഞ്ഞു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ മൊത്ത ലാഭിക്കൽ കണക്ക് 35.4 ശതമാനമായി ഉയർന്നു. ആദ്യ ഭാഗത്തിൽ ഇത് 17.2 ശതമാനമായിരുന്നു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ Self-Employed വരുമാനവും തൊഴിലാളികളുടെ Wages-ഉം കുത്തനെ കുറഞ്ഞുവെന്ന് സി‌എസ്‌ഒ പറഞ്ഞു, എന്നാൽ താൽക്കാലിക രൂപത്തിൽ തൊഴിലുടമകൾക്ക് സർക്കാർ നൽകിയ സബ്‌സിഡി (Wages Subsidy Scheme) ഇല്ലെങ്കിൽ തൊഴിലാളികളുടെ Wages ഇതിലും കുറവായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.

കുറഞ്ഞ വരുമാനനികുതിയും ജീവനക്കാർ നൽകുന്ന സാമൂഹ്യ സംഭാവനകളും, സർക്കാർ നൽകുന്ന പാൻഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് പോലുള്ള ഉയർന്ന സാമൂഹ്യ പരിരക്ഷണ പേയ്മെന്റുകളും വേതനത്തിലെയും സ്വയംതൊഴിലാളികളിലെയും ഇടിവ് ഒരു പരിധിവരെ നികത്തി.

ഇതുമൂലം, ആളുകളുടെ ക്രമീകരിച്ച മൊത്ത ഡിസ്പോസിബിൾ ഇൻകം ആദ്യ ഭാഗത്ത് എങ്ങനെയാരുന്നോ അങ്ങനെതന്നെയാണ് ഇപ്പോഴുമെന്ന് റിപോർട്ടുകൾ പറയുന്നു.

കോവിഡ് -19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഉപഭോക്തൃ ചെലവ് കുത്തനെ കുറഞ്ഞു. മൂന്ന് മാസ കാലയളവിൽ ചെലവിന്റെ അഞ്ചിലൊന്ന് അപ്രത്യക്ഷമായി എന്ന് സി‌എസ്‌ഒ അറിയിച്ചു.

സമ്പാദ്യവും വരുമാനവും തമ്മിലുള്ള ബന്ധം കാണിക്കുന്ന “ഡെറിവേഡ് സേവിംഗ് റേഷ്യോ റെക്കോർഡ്” ഉയരത്തിലെത്തി, ഓരോ €3 വരുമാനത്തിനും ഏകദേശം €1 ലാഭിച്ചു, എന്ന് സി‌എസ്‌ഒ കൂട്ടിച്ചേർത്തു.

Share This News

Related posts

Leave a Comment