പബ്ലിക് ഹെൽത്ത് ഓഫീസർമാർ അയർലണ്ടിൽ 584 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ ഇന്നലെ അയർലണ്ടിൽ 20 പേർ കൂടി മരിച്ചു. ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം മൊത്തം കേസുകളുടെ എണ്ണം 233,327 ഉം മരണമടഞ്ഞവരുടെ എണ്ണം 4,651 ഉം ആണ്.
അയർലണ്ടിൽ മരണനിരക്ക് വീണ്ടുമുയർന്നതിനെ തുടർന്ന് ആശങ്കയിലാണ് ആരോഗ്യവകുപ്പ്, കഴിഞ്ഞ കുറെ ദിവസങ്ങളിൽ മരണനിരക്കിൽ നല്ല കുറവ് അനുഭവപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ മരണനിരക്ക് വീണ്ടുമുയരുന്നത് ആളുകളിൽ ആശങ്ക ഉളവാക്കുന്നു.
ഇന്നലെ അറിയിച്ച കേസുകളിൽ:
297 പുരുഷന്മാർ / 286 സ്ത്രീകൾ ആണടങ്ങിയിട്ടുള്ളത്, 72% പേർ 45 വയസ്സിന് താഴെയുള്ളവരും.
കേസുകളുടെ നില കൗണ്ടിതിരിച്ച് ഡബ്ലിനിൽ 222, കിൽഡെയറിൽ 44, ഓഫാലിയിൽ 33, മീത്തിൽ 31, വെസ്റ്റ്മീത്തിൽ 29, ബാക്കി 225 കേസുകൾ മറ്റ് കൗണ്ടികളിലും. കോവിഡ് -19 ഉള്ള 317 ഓളം രോഗികൾ ഇപ്പോൾ ആശുപത്രിയിലാണ്, ഇതിൽ 67 പേർ ഐസിയുവിലും.
മാർച്ച് 23 വരെയുള്ള കണക്കനുസരിച്ച് 709,348 ഡോസ് കോവിഡ് -19 വാക്സിനുകൾ അയർലണ്ടിൽ നൽകി.