കോവിഡ് -19 പരിശോധനയ്ക്കായി പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. അതായത് ഭാവിയിൽ കൊറോണ ടെസ്റ്റിന് യോഗ്യത നേടുന്നതിന് രോഗികൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മിഡ്‌വെസ്റ്റിൽ കോവിഡ് -19 ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം 8,000 കഴിഞ്ഞു. ഈ സാഹചര്യത്തിൽ വെറും സംശയത്തിന്റെ പേരിൽ മാത്രം ടെസ്റ്റ് ചെയ്തു നോക്കുന്നവരെ ഒഴിവാക്കാനാണ് പുതിയ നീക്കം. അത്യാവശ്യമില്ലാത്തവർ കൂടി ടെസ്റ്റിന് എത്തിയാൽ, തിരക്ക് കൂടി ആവശ്യക്കാരെ പോലും പരിശോചിക്കാൻ കഴിയാത്ത അവസ്ഥ വരാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് പുതിയ നിയമ നടപടി.
രോഗികൾക്ക് രണ്ട് പ്രധാന ലക്ഷണങ്ങൾ കാണിക്കേണ്ടിവരും – പനി, ചുമ അല്ലെങ്കിൽ ശ്വാസതടസ്സം. ഈ ലക്ഷണങ്ങൾ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അയർലണ്ടിൽ 1,329 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. 204 പുതിയ കേസുകൾ
തിങ്കളാഴ്ച അർദ്ധരാത്രി വരെ രാജ്യത്തൊട്ടാകെയുള്ള ലബോറട്ടറികളിൽ 17,992 ടെസ്റ്റുകൾ നടത്തി, 93% ടെസ്റ്റുകളും നെഗറ്റീവ് ആയി തിരിച്ചെത്തി എന്നത് ആശ്വാസകരം തന്നെ.
എല്ലാ പരീക്ഷണ കേന്ദ്രങ്ങളും ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും.
.