കഴിഞ്ഞ മാസം 1,498 പുതിയ കാറുകൾ വിറ്റ് നിസ്സാൻ അയർലണ്ടുകാരുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറി. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ അയർലണ്ടിൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ എണ്ണത്തേക്കാൾ 20 ശതമാനം കൂടുതൽ കാറുകൾ ഈ വർഷം വിറ്റഴിഞ്ഞു.
13,794 പുതിയ കാറുകൾ 2019 ഏപ്രിൽ മാസത്തിൽ അയർലണ്ടിന്റെ നിരത്തിലെത്തി.
2019 ലെ ആദ്യ നാല് മാസങ്ങളിൽ മൊത്തം 64,655 പുതിയ സ്വകാര്യ കാറുകൾ ലൈസൻസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.6 ശതമാനം കുറവാണിത്. എന്നാൽ ഇറക്കുമതി ചെയ്യപ്പെട്ട സെക്കന്റ്ഹാൻഡ് സ്വകാര്യ കാറുകളുടെ എണ്ണം ഇതേ കാലയളവിൽ 2018നെ അപേക്ഷിച്ച് 3.8% വർദ്ധിച്ചു.
അയർലണ്ടിൽ 2019 ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ പുതിയ കാറുകൾ വിൽക്കുന്നത് നിസ്സാൻ… പുറകെ ആരൊക്കെ എന്ന് നോക്കാം.
രണ്ടാം സ്ഥാനത്ത് ഫോക്സ് വാഗൻ, മൂന്നാം സ്ഥാനത്താണ് ജനപ്രിയ ബ്രാൻഡ് ആയ ടൊയോട്ട. നാലാം സ്ഥാനത്ത് സ്‌കോഡയും അഞ്ചാമത് റെനോയും. കഴിഞ്ഞ വർഷവും ഈ അഞ്ച് സ്ഥാനങ്ങൾക്ക് മാറ്റം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഫോക്സ് വാഗൻ രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും വളർച്ച കുറവാണ്. ബാക്കി നാല് ബ്രാൻഡുകളും നല്ല വളർച്ചയാണ് ഈ വർഷം നേടിയത്.
Nissan – 1,498
Volkswagen – 1,418
Toyota – 1,386
Skoda – 1,176
Renault – 988
2018നെ അപേക്ഷിച്ച് 2019ൽ ആദ്യ നാല് മാസത്തിൽ വിറ്റഴിച്ച ഡീസൽ കാറുകളുടെ എന്നതിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 39,102 വിറ്റപ്പോൾ ഈ വർഷം 30,875 ഡീസൽ കാറുകൾ മാത്രമാണ് വിറ്റഴിഞ്ഞത്.