അയർലണ്ടിൽ വാഹനം ഓടിക്കാൻ മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഇത് ഒരാളുടെ സ്വന്തം പേരിൽ അല്ലെങ്കിൽ മറ്റൊരാളുടെ പോളിസിയിൽ ഡ്രൈവർ എന്ന നിലയിൽ പേര് ചേർത്ത് ആ കാർ ഓടിക്കാൻ സാധിക്കും.
ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ
അയർലണ്ടിൽ മോട്ടോർ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഉണ്ടായേക്കാവുന്ന വിപത്തുകൾ ഇവയാണ്.
1. 5000 യൂറോ വരെ പിഴ
2. 5 പെനാൽറ്റി പോയിന്റുകൾ
3. കോടതിയുടെ വിവേചനാധികാരത്തിൽ ആറുമാസത്തിൽ കൂടാത്ത തടവ്
എന്നാൽ, പെനാൽറ്റി പോയിന്റുകൾക്ക് പകരം ഡ്രൈവിംഗിൽ നിന്ന് ഒരാളെ അയോഗ്യനാക്കണമെന്ന് പോലും കോടതി തീരുമാനിച്ചേക്കാം.
അത്തരം സാഹചര്യത്തിൽ, ആദ്യ കുറ്റത്തിന് 2 വർഷമോ അതിൽ കൂടുതലോ അയോഗ്യനാക്കപ്പെടും, ആദ്യ കുറ്റം ചെയ്ത് 3 വർഷത്തിനുള്ളിൽ രണ്ടാമത്തെ കുറ്റത്തിന് പിടിക്കപ്പെട്ടാൽ 4 വർഷമോ അതിൽ കൂടുതലോ വിലക്ക് ലഭിക്കാവുന്നതാണ്.