ഡബ്ലിൻ: നാട്ടിൽ നിന്ന് അയർലണ്ടിലേക്ക് കൊണ്ടുവന്ന ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കേടായാൽ എവിടെ കൊടുത്ത് റിപ്പയർ ചെയ്യും എന്ന് അന്വേഷിക്കുന്നവർക്ക് ഇനി ഡബ്ലിനിലെ ടോം കണ്ടനാട്ടിലിനെ സമീപിക്കാം.
നാട്ടിൽ നിന്നും കൊണ്ടുവരുന്ന മിക്സർ ഗ്രൈൻഡർ, പ്രെഷർ കുക്കർ മുതലായ ഉപകരണങ്ങൾ കേടായാൽ ഡബ്ലിനിലെ ബ്ളാക്ക്റോക്കിലുള്ള ടോം കണ്ടനാട്ടിലിനെ സമീപിക്കാം.
വിവിധ ഉപകരണങ്ങളുടെ റിപ്പയറിങ്ങിനും മെയ്ന്റനന്സിനുമായി ആവശ്യമായ ധാരാളം സ്പെയർ പാർട്സും ടോമിന്റെ കൈവശമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ കേടായ ഉപകരണങ്ങൾ ഉപേക്ഷിക്കുന്നതിനു മുൻപ് ടോമിനെ ഒന്ന് വിളിച്ചു ചോദിക്കുന്നതിൽ തെറ്റുണ്ടാവില്ല. എല്ലാ വിധത്തിലുമുള്ള പ്രഷര്‍ കുക്കറുകളുടെ സേഫ്റ്റി വാള്‍വ് ഉൾപ്പെടെയുള്ള എല്ലാ പാര്‍ട്‌സും ടോമിന്റെ കൈയ്യിൽ ലഭ്യമാണ്.
അയര്‍ലണ്ടിന്റെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ റിപ്പയര്‍ ചെയ്യേണ്ട സാധനങ്ങള്‍ പ്രാദേശിക തലത്തില്‍ കളക്റ്റ് ചെയ്യാനും, തുടർന്ന് നന്നാക്കിയഉപകരണങ്ങൾ തിരികെ എത്തിക്കാനുമുള്ള സംവിധാനങ്ങളും ടോം ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ടോം കണ്ടനാട്ടില്‍ : 087 238 3009