350,000 കോവിഡ് -19 വാക്സിനുകളാണ് കഴിഞ്ഞ ഒരൊറ്റ ആഴ്ചകൊണ്ട് അയർലണ്ടിലേക്ക് എത്തിച്ചേർന്നത്. 192,000 Pfizer വാക്സിനേഷൻ ജാബുകളും 165,000 ആസ്ട്രാസെനെക്ക ജാബുകളും ഇന്നലെ അയർലണ്ടിൽ എത്തി. പ്രോഗ്രാം സ്ഥിരപ്പെടുത്തുന്നതിനായി വാക്സിനുകളുടെ റോൾഔട്ടി ട്ടിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പ്ലാൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ ഇരിക്കുകയായിരുന്നു ഗവണ്മെന്റ്, അപ്പഴേക്കും തന്നെ വാക്സിനുകളുടെ വരവും തുടങ്ങിക്കഴിഞ്ഞു.
വാക്സിനേഷൻ ടാസ്ക്ഫോഴ്സ് മേധാവി ബ്രയാൻ മാക്രെയ്ത്ത് പറയുന്നത് വാക്സിനേഷൻ പ്രോഗ്രാമിലെ ആക്കം കൂട്ടുന്നു എന്നാണ്. “അടുത്ത ആഴ്ച വളരെ വലിയ ആഴ്ചയായിരിക്കുമെന്നും, 220,000 മുതൽ 240,000 വരെ ഡോസുകൾ ആളുകൾക്ക് നൽകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു. അതിനാൽ വാക്സിനേഷൻ പ്രോഗ്രാമിന്റെ ആക്കം വളരെ വലുതായി കാണാനാകും എന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ ജനങ്ങളോട് അറിയിക്കുകയുണ്ടായി.”