മധ്യ-തെക്കേ അമേരിക്കയിലെ (States in Central and South America) നിരവധി രാജ്യങ്ങൾ ഐറിഷ് ഗവണ്മെന്റിന്റെ “ഉയർന്ന അപകടസാധ്യതയുള്ള” രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിർവ്വഹിക്കുന്നതിന് പുതിയ നിയമങ്ങൾ പാസാക്കാൻ വ്യാഴാഴ്ച Dáil vote ചെയ്തു. മേല്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് തിരഞ്ഞെടുത്ത ഹോട്ടലിൽ 14 ദിവസത്തെ ക്വാറന്റൈനുള്ള എല്ലാ സൗകര്യങ്ങളും ഐറിഷ് ഗവണ്മെന്റ് ഒരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അർജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പനാമ, പരാഗ്വേ, പെറു, സുരിനാം, ഉറുഗ്വേ, വെനിസ്വേല എന്നീ 13 രാജ്യങ്ങളാണ് അയർലണ്ടിലെ ഹൈ റിസ്ക് ലിസ്റ്റിൽ പുതുതായി കൂട്ടിച്ചേർത്തത്. നേരത്തെ അയർലണ്ടിലെ ഹൈ റിസ്ക് ലിസ്റ്റിലുള്ള 18 രാജ്യങ്ങൾക്ക് പുറമെയാണ് ഈ 13 രാജ്യങ്ങൾ.
നേരത്തെ ലിസ്റ്റിലുള്ള 18 രാജ്യങ്ങളുടെ പേരുകൾ:
- Angola
- Austria
- Botswana
- Burundi
- Cape Verde
- Democratic Republic of the Congo
- Lesotho
- Malawi
- Eswatini
- Mauritius
- Mozambique
- Namibia
- Rwanda
- Seychelles
- Tanzania
- United Arab Emirates
- Zambia
- Zimbabwe
“ആശങ്കയുടെ പുതിയ വകഭേദങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രി ഡൊണെല്ലി പറഞ്ഞു.