വെക്സഫോർഡ്: അയർലന്റിലെ വെക്സഫോർഡ് കൗണ്ടിയിൽ വെക്സ്ഫോർഡ് റിവൈവൽ ചർച്ച് എന്ന പേരിൽ മലയാളം പെന്തക്കോസ്ത് സഭ ഈ വർഷാദ്യം മുതൽ പ്രവർത്തനം തുടങ്ങി. വെക്സഫോർഡിലെ Barntown Community Centreൽ വച്ച് എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു 2:30 മുതലാണ് ആരാധന നടന്നുവരുന്നത്. ഇതിനു പുറമെ സണ്ടേസ്കൂൾ, കോട്ടേജ് മീറ്റിങ്ങുകൾ, യൂത്ത് മീറ്റിങ്ങുകൾ, വുമൻസ് ഫെല്ലോഷിപ്പ്, മദ്ധ്യസ്ഥ പ്രാർത്ഥനകളും മറ്റു ഔട്ട് റീച്ച് പ്രവർത്തനങ്ങളും നടന്നു വരുന്നു.
ജാതി, മത, ഭാഷാ, സഭാ ഭേദമെന്യേ നിരവധി പേർ ഇവിടെ കൂടിവരുന്നു. ദൈവ വചനത്തിൽ അടിത്തറയിട്ട് ഇവാ. അനു അലക്സിന്റെ നേതൃത്വ ത്തിൽ ആരംഭിച്ച ഈ സ്വതന്ത്രസഭയിൽ കൂടിവരുവാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ (മറ്റു സഭകളിൽ പോകാത്തവർ) താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
085 254 9152 / 089 475 0107
Share This News