അയർലണ്ടിലെ കെറിയിൽ കഴിഞ്ഞ 2 വർഷമായി താമസിക്കുന്ന ജെസ്സി ജോയ് എന്ന മലയാളി നേഴ്സ് സുമനസുകളുടെ ധനസഹായം തേടുന്നു. ജെസ്സിക്ക് അടുത്തിടെ സ്റ്റേജ് 4 കാൻസർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജെസ്സി ഇപ്പോൾ പാലിയേറ്റീവ് കെയറിൽ ശുസ്രൂഷയിലുമാണ്.
അടുത്ത കാലം വരെ, ഔവർ ലേഡി ഓഫ് ഫാത്തിമ ഹോമിൽ ജോലി ചെയ്തിരുന്ന ജെസ്സി, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിൽ തന്റെ പുതിയ ജോലി ആരംഭിക്കുകയായിരുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ അതേ ആശുപത്രിയിൽ പാലിയേറ്റീവ് കെയറിലാണ് എല്ലാവരുടെയും പ്രിയങ്കരിയായ ജെസ്സി ജോയ്.
സകുടുംബത്തോടൊപ്പം കഴിഞ്ഞ രണ്ടു വർഷമായി ജെസ്സി അയർലണ്ടിൽ താമസമാക്കിയിട്ട്. ജെസ്സി വിവാഹിതയാണ്. പാർട്ട് ടൈം ജോലിക്കാരനായ ഭർത്താവ് പോൾ ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കൂടാതെ 7 വയസ്സുള്ള സുന്ദരിയായ ഒരു പെൺകുട്ടിയുമുണ്ട് ഇവർക്ക്. ജെസ്സി ഗുരുതരാവസ്ഥയിലാണ്.
ഈ ഘട്ടത്തിൽ നിങ്ങളാൽ നൽകാൻ കഴിയുന്ന എല്ലാ സഹായവും ഈ കുടുംബത്തിന് ആവശ്യമാണ്. നമുക്കെല്ലാവർക്കും ഒരു കമ്മ്യൂണിറ്റിയായി ഒത്തുചേരാനും സാമ്പത്തികമായി സാധ്യമായ എല്ലാ വിധത്തിലും അവരെ പിന്തുണയ്ക്കാനും കഴിയട്ടെ.
നമ്മളാൽ കഴിയുന്ന സഹായം… അതെത്ര ചെറുതായാലും….. ഉപേക്ഷ വിചാരിക്കരുതേ… നിങ്ങളുടെ സുഹൃത്തുക്കളോടും പറയാൻ ശ്രമിക്കുമല്ലോ…
ജെസ്സിയുടെ അക്കൗണ്ട് വിശദാംശങ്ങൾ ചുവടെ:
Jessy Joy
BIC: BOFIIE2DXXX
IBAN: IE44BOFI90583828273756
Or Revolut
@paul7jx7c
നന്ദി
.