കൂടുതൽ ഉപയോഗം ഡെർമറ്റൈറ്റിസ്, ഐ ഇറിറ്റേഷൻ, അപ്പർ റെസ്പിറേറ്ററി സിസ്റ്റം ഇറിറ്റേഷൻ, തലവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് ഭയന്ന് ഒരു ഹാൻഡ് സാനിറ്റൈസർ The Department of Agriculture, Food and the Marine റീകോൾ ചെയ്യുന്നു (തിരിച്ചുവിളിക്കുന്നു). പൊതുജനാരോഗ്യ പ്രശ്നങ്ങൾ കാരണം The Department of Agriculture, Food and the Marine ഹാൻഡ് സാനിറ്റൈസർ ‘Virapro Hand Sanitiser (PCS 100409)’ ‘Biocidal Product Register’ ൽ നിന്ന് നീക്കംചെയ്തു.
അടിയന്തര പ്രാബല്യത്തിൽ ഈ സാനിറ്റൈസർ ഉപയോഗിക്കുന്നത് നിർത്താൻ പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു.
ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയിൽ വിൽപ്പനയിലുള്ള ചില ഉൽപ്പന്നങ്ങൾ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കാണിക്കുന്നു. “ചില ഉൽപ്പന്നങ്ങളിൽ എത്തനോളിനേക്കാൾ മെത്തനോൾ അടങ്ങിയിരിക്കുന്നു,” വലിയ അളവിൽ. ഉൽപ്പന്നം വിപണിയിൽ നിലനിൽക്കാനോ ഉപയോഗത്തിനായി ലഭ്യമാക്കാനോ കഴിയില്ലെന്നും ഉടനടി തിരിച്ചുവിളിക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു.
സ്കൂളുകളിൽ പിപിഇയ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ 11 വിതരണക്കാരിൽ ഒരാളാണ് ഈപറയുന്ന ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്യുന്നത്. സ്കൂളുകളിൽ വിരാപ്രോ ഹാൻഡ് സാനിറ്റൈസറിന്റെ സ്റ്റോക്കുണ്ടോയെന്ന് പരിശോധിച്ച് അത് നശിപ്പിക്കുവാനും വകുപ്പ് ആവശ്യപ്പെടുന്നു. ബദൽ വിതരണക്കാരനിൽ നിന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സ്കൂളുകൾക്ക് അധിക ഫണ്ട് നൽകുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കൃഷി വകുപ്പിൻറെ അന്വേഷണം തുടരുകയാണ്.