കോ. വെക്സ്ഫോർഡിലെ ന്യൂ റോസ് ബൈപാസ് ജനുവരി 29 ന് പ്രധാനമന്ത്രി ലിയോ വരദ്കർ ഔദ്യോഗികമായി തുറക്കും. പൊതുഗതാഗതത്തിനുള്ള റൂട്ട് തുറക്കുന്നത് പിറ്റേദിവസമായിരിക്കും.
887 മീറ്ററാണ് റോസ് ഫിറ്റ്സ്ജെറാൾഡ് കെന്നഡി പാലത്തിന്റ നീളം. 230 മില്യൺ യൂറോ മുടക്കി പണിത ഈ പാലം പല വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു. പാലത്തിന്റെ ഒരു വിഭാഗത്തിൽ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് തകരാറിലായതിനാൽ അത് മാറ്റിസ്ഥാപിക്കേണ്ടിവന്നിരുന്നു.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ “എക്സ്ട്രാഡോസ്” പാലമാണിതെന്ന് നിർമ്മാതാക്കൾ പറയുന്നു. അതായത്, തൂണുകളുടെ മുകളിൽ കേബിൾ സഹായത്തോടെ നിൽക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലമാണിത്.