കോവിഡ് -19 നുമായി ബന്ധപ്പെട്ട് ഐറിഷ് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം കുറയുന്നു. എച്ച്എസ്ഇയുടെ ഡെയ്‌ലി ഓപ്പറേഷൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് ഇന്നലെ രാത്രി എട്ടുമണിയോടെ 189 കൊറോണ വൈറസ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. 24 മണിക്കൂറിനുള്ളിൽ ഇന്നലെ രാവിലെ 8 വരെ 11 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ അയർലണ്ടിലെ തീവ്രപരിചരണ (ICU) വിഭാഗങ്ങളിൽ ചികിത്സിക്കുന്ന കോവിഡ് -19 രോഗികളുടെ എണ്ണം അൽപ്പം ഉയർന്നു. തീവ്രപരിചരണ വിഭാഗങ്ങളിൽ കോവിഡ് -19 ഉള്ള 47 പേർ ഇന്നലെ രാത്രി ഉണ്ടായിരുന്നു. അയർലണ്ടിലെ ഭൂരിഭാഗം ആശുപത്രികളും കോവിഡ് -19 സ്ഥിരീകരിച്ച പത്തിൽ താഴെ രോഗികൾക്ക് ചികിത്സ നൽകുന്നു. അയർലണ്ടിലെ ആശുപത്രികളിൽ കോവിഡ്ചി-19 നായി ചികിത്സ തേടുന്നവരുടെ കണക്കെടുത്താൽ Beaumont Hospital (24 patients), the Mater Hospital (20), St James’s Hospital (20) and Connolly Hospital (17) എന്നിവയുൾപ്പെടെ ഡബ്ലിൻ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. നാസ് ഹോസ്പിറ്റലിലും ടാലാഗ് ഹോസ്പിറ്റലിലും 13 രോഗികൾ വീതവും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ 12 രോഗികളും ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ചകളിൽ ആശുപത്രിയിൽ ചികിത്സിക്കുന്ന കോവിഡ് -19 രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ടായതിനെ തുടർന്നാണ് മൊത്തത്തിലുള്ള കുറവ് അയർലണ്ടിൽ രേഖപ്പെടുത്തിയത്.