അയർലണ്ടിൽ നിന്നുള്ള ആദിൽ അൻസാർ പാടിയ “വെണ്മണിയെ “എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നു. 4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ ടി എസ് അയ്യപ്പൻ എഴുതിയ മനോഹര ഗാനത്തിൽ അഭിനയിചിരിക്കുന്നത് ആദിലും അനുജത്തി ദിയയുംചേർന്നാണ് . അയർലണ്ടിലെ പ്രകൃതിഭംഗി നിറഞ്ഞസ്ഥലങ്ങളും സഹോദരസ്നേഹവും കുട്ടിക്കുറുമ്പുകളും നിറഞ്ഞ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് 4 മ്യൂസിക്സ് ആയ “മ്യൂസിക് മഗ്ഗി”ന്റെ അയർലണ്ട് എപ്പിസോഡിലൂടെയാണ് ആദിലിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്.
അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് ലൂടെ“മ്യൂസിക് മഗ്ഗി” സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..16 പുതിയ ഗാനങ്ങളിൽ 2 എണ്ണം ഇതിനുമുൻപ് റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.
ഒരു കൊച്ചു സഹോദരിയോടുള്ള ഒരു സഹോദരന്റെ സ്നേഹത്തെകുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു മെലഡിയാണ് “വെണ്മണിയെ വെണ്മണിയെ”. ആദിൽ അൻസാർ മനോഹരമായി റെൻഡർ ചെയ്തു. ടി.എസ്. അയ്യപ്പൻ രചിച്ച വരികൾക്കൊപ്പം 4 മ്യൂസിക്സ് സംഗീതം.