അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 802 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സീക്യൂട്ടിവ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഐടി സിസ്റ്റത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കണക്കുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് രണ്ടു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് പുറത്ത് വിട്ടത്. വെള്ളി ശനി ദിവസങ്ങളിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ച 447 കേസുകളും ശനിയാഴ്ച 355 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
109 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ ഐസിയുവിലാണ്. പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 255,672 കേസുകളാണ് ഇതുവരെ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചിട്ടുളളത്. 4941 മരണങ്ങളാണ് ആകെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ശേഖരിച്ചു വരുന്നതേ ഉള്ളൂവെന്നും ഇതിനാല്‍ അവസാന കണക്കുകളില്‍ ചെറിയ വിത്യാസങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.