സ്റ്റാമ്പ് 4 സപ്പോർട്ട് ലെറ്റർ പെട്ടെന്ന് കിട്ടാൻ

അയർലണ്ടിൽ എത്തി രണ്ട് വർഷം ആകാറായോ? സ്റ്റാമ്പ് 4ന് അപേക്ഷിക്കാൻ സപ്പോർട്ട് ലെറ്റന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ ? എങ്കിൽ ഇനി ടെൻഷൻ വേണ്ട. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.

1) GNIB അപ്പോയ്ന്റ്മെൻറ് എടുക്കുക. (ദിവസവും രാവിലെ പത്ത് മണിക്ക് ട്രൈ ചെയ്താൽ അപ്പോയ്ന്റ്മെൻറ് സ്ലോട്ടുകൾ ലഭിക്കും. ഉച്ച കഴിഞ്ഞു രണ്ടുമണിക്കും ശ്രമിക്കാവുന്നതാണ്.

2) GNIB അപ്പോയ്ന്റ്മെന്റ് കിട്ടിക്കഴിഞ്ഞാൽ അപ്പോയ്ന്റ്മെൻറ് തിയതിക്ക് ഒരാഴ്ച മുൻപ് employmentpermits@dbei.gov.ie എന്ന ഇമെയിൽ ഐഡിയിലേക്ക് ഒരു ഇ-മെയിൽ അയക്കണം. തനിക്ക് GNIB അപ്പോയ്ന്റ്മെൻറ് കിട്ടിയിട്ടുണ്ട് അതിനാൽ സപ്പോർട്ട് ലെറ്റർ കിട്ടാതെ വിസ പുതുക്കാൻ സാധിക്കില്ല എന്ന് കാണിച്ച് ഒരു അപേക്ഷ ഇമെയിൽ ആയി എഴുതണം.

ഡിപ്പാർട്മെൻറ് ഓഫ് ബിസിനസ് എന്റർപ്രൈസ് ആൻഡ് ഇന്നോവേഷൻ ഉടൻ തന്നെ നിങ്ങളുടെ അപേക്ഷ പരിഗണിക്കും. അപേക്ഷകൻ നേരിട്ട് DBEI ഓഫീസിൽ പോയി സപ്പോർട്ട് ലെറ്റർ കൈപ്പറ്റണം. നിങ്ങളുടെ ജീവിത പങ്കാളിയെ ഈ ലെറ്റർ വാങ്ങാൻ പറഞ്ഞു വിറ്റാൽ കാര്യം നടക്കില്ല.

ഓഫീസ് വിലാസം ചുവടെ:
Department of Business, Enterprise and Innovation

23 Kildare Street, Dublin 2, D02 TD30

Tel: +353 1 631 2121
LoCall: 1890 220 222
Email: info@dbei.gov.ie

Share This News

Related posts

Leave a Comment