സ്റ്റാഫുകളിൽ പതിവായി ആന്റിജൻ പരിശോധന നടത്തണമെന്ന് എമ്പ്ലോയേഴ്സിനോട് വരദ്കർ നിർദ്ദേശിച്ചു, അങ്ങനെ നടത്തുന്ന പരിശോധനകളുടെ ചിലവ് അവരുടെ ടാക്സ് ബില്ലുകൾക്കെതിരെ നികത്തുകയും ചെയ്യാമെന്ന് ലിയോ വരദ്കർ തൊഴിലാളികൾക്കും സ്റ്റാഫുകൾക്കുമായി ഒരു പുതിയ നാഷണൽ കോവിഡ് പ്രോട്ടോക്കോൾ അവതരിപ്പിച്ചുകൊണ്ട് അറിയിച്ചു. പൊതുജനാരോഗ്യ അഭിപ്രായത്തെ ഭിന്നിപ്പിച്ച ആന്റിജൻ പരിശോധന ഇതിനകം തന്നെ ചില ജോലിസ്ഥലങ്ങളിൽ നിലവിലുണ്ടെന്നും അതിന്റെ ഉപയോഗം മറ്റ് ബിസിനസുകളിലേക്ക് വ്യാപിപ്പിക്കണമെന്നും വരദ്കർ പറഞ്ഞു. “ജോലിസ്ഥലങ്ങളിൽ ആന്റിജൻ പരിശോധന നടത്താൻ കൂടുതൽ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും. ഇത് ഒരു അഡിഷണൽ ആരോഗ്യ-സുരക്ഷാ നടപടിയാണെന്നും വരദ്കർ അഭിപ്രായപ്പെട്ടു.
ആന്റിജൻ ടെസ്റ്റുകളുടെ ടാക്സ് ട്രീട്മെന്റിന്റെ കാര്യത്തിൽ, ഇത് ആരോഗ്യവും സുരക്ഷയുമുള്ള നടപടിയായതിനാൽ, തൊഴിലുടമകൾക്കും ബിസിനസുകൾക്കും ബിസിനസ്സ് ചെലവുകളുടെ കാര്യത്തിൽ അവരുടെ നികുതിയെ മറികടക്കാൻ ഈ നടപടി വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ശരിയായ വായുസഞ്ചാരം, മാസ്ക് ധരിക്കൽ, മറ്റ് പരിരക്ഷകൾ എന്നിവയ്ക്കൊപ്പം ആന്റിജൻ പരിശോധന ഒരു അഡിഷണൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡമായി മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അയർലണ്ടിൽ ഈയാഴ്ച ഒരു ലക്ഷം പേർ ജോലിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും എന്നാൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ഉപദേശം (Work at Home Advice) ഏറ്റവും പ്രധാനപ്പെട്ട ഉപദേശമായി തുടരുന്നുവെന്നും വരദ്കർ ജനങ്ങളെ ഓർമ്മപ്പെടുത്തി.