ആപ്പിൾ പുതിയ ഫ്ലെക്സിബിൾ വർക്കിംഗ് ലോകത്തെ സ്വീകരിച്ചുകൊണ്ട് പുതിയ ഐമാക്സും അപ്ഡേറ്റ് ചെയ്ത ഐപാഡുകളും ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഉപയോഗിച്ച് കമ്പനിയുടെ സ്വന്തം ചിപ്പുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു. പുതിയ ഐമാക് ഐറിഷ് വിപണിയിലെത്തുന്നത് ഒട്ടനേകം സവിഷേതകളോടെയാണ്. പുതിയ iMAC-ന്റെ സവിഷേതകൾ:-
- 7 വ്യത്യസ്ത നിറങ്ങളിലാണ് പുതിയ iMAC എത്തുന്നത്, അതായത് മഴവില്ലിന്റെ ഏഴ് നിറങ്ങൾ എന്നപോലെ.
- 5mm തിൻ ഡിസ്പ്ലേ
- 24 inch ഡിസ്പ്ലേയുള്ള ആപ്പിളിന്റെ പുതിയ M1 ചിപ്പിലാണ് പുതിയ iMAC എത്തുന്നത്.
- CPU പെർഫോമൻസും ഗ്രാഫിക്സും വളരെ അതിമനോഹരമായാണ് പുതിയ iMAC-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ഉയർന്ന നിലവാരമുള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറയും ആപ്പിൾ മൈക്രോഫോൺ അറേയും അപ്ഡേറ്റഡ് വേർഷനിലാണ് പുതിയ iMAC-ൽ ഉള്ളത്.
- 1080 പിക്സെൽ ഫേസ്ടൈം എച്ച്ഡി ക്യാമറയും ആറ് സ്പീക്കർ സൗണ്ട് സിസ്റ്റവും ഇതിലുൾപ്പെടുത്തിയിരിക്കുന്നു.
- ആപ്പിളിന്റെ ‘ബയോമെട്രിക് ഓതെന്റികേഷൻ സിസ്റ്റവും’ പേയ്മെന്റുകൾക്കായി ‘ടച്ച് ഐഡി സിസ്റ്റവും’ പുതിയ iMAC-ൻറെ മറ്റൊരു പ്രധാന സവിഷേതയാണ്.
- €1,499 മുതലാണ് പുതിയ iMAC-ന്റെ വില ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി https://www.apple.com/ie/imac-24/ സന്ദർശിക്കുക..