ലെറ്റർകെന്നിയിൽ നിന്നും ഒരു നാടൻ പാട്ട് റീമിക്സ്

നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപെടലപ്പാ… നമ്മള് നമ്മളെ മാത്രം ഇഷ്ടപെടലപ്പാ…..
ഈ ഒരു നാടൻ പാട്ട് റീമിക്സ് ചെയ്തു ഡിജെ ആയി ചിട്ടപ്പെടുത്തിയപ്പോൾ  എങ്ങനെയുണ്ടെന്നു നോക്കിയാലോ..
അയർലണ്ടിലെ ലെറ്റർകെന്നി യിൽ നിന്നും ജെയ്സൺ ജോസഫ്, എൽദോസ് കെ ജോയ് എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഈ നാടൻ പാട്ട്,  ഡൊണാഗോളിലെ  ഒരു  സുന്ദരമായ  പശ്ചാത്തലത്തിൽ  ചിത്രീകരിച്ചതാണ്.
ഈ  ഗാനത്തിന്റെ വീഡിയോഗ്രഫി ചെയ്തിരിക്കുന്നത് ശില്പ മരിയ ജോസ് , എഡിറ്റിംഗ് എൽദോസ് കെ ജോയി യും ചേർന്നാണ്.
.
ജാതിയും മതവും, നിറവും പറഞ്ഞ് മനുഷ്യനെ വേർതിരിക്കുന്ന ഈ കാലഘട്ടത്തിൽ  എല്ലാവരും ഒരുമിച്ചു ചേർന്ന് പാടേണ്ട ഒരു പാട്ടാണിത്…
മനുഷ്യനും ചന്ദ്രനും തമ്മിലുള്ള  അകലത്തിലും കൂടുതൽ മനുഷ്യനും മനുഷ്യനും തമ്മിലാണിപ്പോൾ എന്ന്  പലപ്പോഴും തോന്നാറുണ്ട്…
 സങ്കീർണമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ  ഈ ഗാനത്തിന് വളരെ ഏറെ പ്രസക്തിയുണ്ട്….
അർത്ഥവക്തായ ഈ പാട്ടിലെ വരികൾ ശ്രെദ്ധിച്ചുകൊണ്ട് ഒന്ന് കേട്ടുനോക്കിയാലോ ..
ഈ പാട്ടിലെ വരികൾ പോലെ നിങ്ങള് നിങ്ങളെ മാത്രേം ഇഷ്ടപ്പെടലപ്പ …
.
Share This News

Related posts

Leave a Comment