മുടി കൂടുതൽ വളരാൻ ഇനി വെളിച്ചെണ്ണ വേണ്ട

വെളിച്ചെണ്ണ പുരട്ടി കുളിച്ചാല്‍ മുടി നീളുമെന്നാണ് നമ്മൾ മലയാളികൾ വിശ്വസിച്ചു പോരുന്നത്. ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്നു വെളിപ്പെടുത്തി ഗവേഷകർ. ധാരണ പരക്കെയുണ്ട്.

കാലങ്ങളായി നമ്മൾ ശരിയെന്നു വിശ്വസിച്ചതു വെറുതെയായി എന്ന് ഐകാൻ സ്‌കൂള്‍ ഓഫ് മെഡിസിന്‍ അറ്റ് മൗണ്ട് സീനായ് ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജി അസിസ്റ്റന്റ് ക്ലിനിക്കല്‍ പ്രഫ. ഗാരി ഗോള്‍ഡന്‍ബെര്‍ഗ് പറയുന്നു. വെളിച്ചെണ്ണ പുരട്ടിയാല്‍ മുടി നീളും എന്നതിന് തെളിവുകൾ ഒന്നും ഇല്ല എന്നാണ് ഗാരിയുടെ ഗവേഷണം പറയുന്നത്. മുടിവളർച്ചയിൽ വെളിച്ചെണ്ണയ്ക്ക് മാത്രമല്ല ഒരു എണ്ണയ്ക്കും പങ്കില്ല എന്നദ്ദേഹം പറയുന്നു.

എന്നാൽ ചർമ്മത്തിനും മുടിക്കും തിളക്കവും മൃദുത്വും നൽകാനുള്ള കഴിവുണ്ട് എണ്ണക്ക്. ബാക്ടീരിയ-ഫംഗസ് എന്നിവയോട് പൊരുതാനും പലതരത്തിലുള്ള എണ്ണകൾക്ക് കഴിയും. ത്വക്കിനും മുടിക്കും വെളിച്ചെണ്ണ ഒരുപാട് നന്മകള്‍ നൽന്നുണ്ടെന്നാണ് ഇതേ ഹോസ്പിറ്റലിലെ ഡെര്‍മ്മറ്റോളജിസ്റ്റും കോസ്മറ്റിക് ആന്റ് ക്ലിനിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടറുമായ ജോഷ്വാ വിവരിക്കുന്നത്.

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് നല്ലൊരു കണ്ടീഷ്നറാണ്. ഈ ഫാറ്റി ആസിഡ് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും താരന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കുളിക്കുന്നതിനു മുൻപ് എണ്ണ തയിൽ തേക്കുകയും പിന്നീട് കഴുകിക്കളയുന്നതാണ് നമ്മുടെ ശീലം. എന്നാൽ അങ്ങനെയല്ല ചെയ്യേണ്ടതെന്നും തല കഴുകി വൃത്തിയാക്കിയശേഷം ഈറൻ തലയിൽ എണ്ണ പുരട്ടുകയാണ് വേണ്ടതെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഇത് മുടി കൂടുതല്‍ മൃദുവും മനോഹരവുമാക്കും എന്നവർ പറയുന്നു. .

ചുരുക്കത്തില്‍ പറഞ്ഞാൽ വെളിച്ചെണ്ണ തലയോടിനും മുടിക്കും ആരോഗ്യം നൽകുന്നതില്‍ വലിയൊരു പങ്കു വഹിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഒത്തു ചേര്‍ന്ന് മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്‌തേക്കാം. പക്ഷേ വെളിച്ചെണ്ണ പുരട്ടിയാല്‍ മാത്രം മുടി വളരും എന്നത് ഒരു മിദ്യാ ധാരണ മാത്രം.

Share This News

Related posts

Leave a Comment