ഫ്രാൻസിസ് മാർപാപ്പയുടെ ഒരു എളിയ അപേക്ഷയാണ് ഇത്. ഇനി മുതൽ ധാരാളം ആളുകൾ ഒത്തുകൂടുന്നിടത്ത് മാർപാപ്പയുടെ മോതിരം (Papal Ring) ഇനി ആരും ചുംബിക്കരുത്. ഇത് ഫ്രാൻസിസ് പാപ്പയുടെ ഒരു എളിയ അപേക്ഷയാണ്.
ധാരളം ആളുകൾ ക്യുവിൽ നിന്ന് മാറിമാറി ചുംബിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം. ഒരാളിൽ നിന്നും ബാക്ടീരിയ മറ്റൊരാളിലേയ്ക്ക് വളരെ എളുപ്പത്തിൽ പകരുമെന്നും പലതരത്തിലുള്ള കീടാണുക്കൾ ഈ വിധത്തിൽ പടർന്ന് പലർക്കും രോഗങ്ങൾ ഉണ്ടാവും എന്നുള്ള കാരണത്താലാണ് മാർപാപ്പ പേപ്പൽ റിംഗ് ചുംബിക്കാൻ ശ്രമിച്ചവരെ അതിനനുവദിക്കാതിരുന്നത്.
ഈ തിങ്കളാഴ്ച ധാരാളം പേർ മാർപാപ്പയെ കണ്ടു മോതിരം ചുംബിക്കാൻ ശ്രമിക്കുമ്പോൾ മാർപ്പാപ്പ അദ്ദേഹത്തിന്റെ കൈ പുറകോട്ട് വലിക്കുന്നതായി വിഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോ ആണ് എപ്പോൾ ഏറ്റവും വൈറൽ ആയി സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്.
എന്നാൽ പല വിശ്വാസികളും തല കുമ്പിട്ട് മാർപ്പാപ്പയ്ക്ക് കൈ കൊടുത്തു പോവുകയാണുണ്ടായത്. മോതിരത്തിൽ ചുംബിക്കാൻ ശ്രമിച്ചവരെ മാത്രമാണ് മാർപ്പാപ്പ അതിനനുവദിക്കാതിരുന്നത്. വളരെ നല്ല ഒരു തീരുമാനം ആയിട്ടാണ് ലോകം ഇതിനെ കാണുന്നത്.
മോതിരത്തിൽ ചുംബിക്കുന്നതിനെ മാത്രമാണ് മാർപ്പാപ്പ വേണ്ട എന്ന് പറയുന്നത്. എന്നാൽ, കെട്ടിപിടിച്ച് ആശംസകൾ നേരുന്നതിന് മാർപ്പാപ്പയ്ക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും മാർപ്പാപ്പയുടെ ഔദ്യോഗിക ഓഫീസ് അറിയിച്ചു.