ആസ്സാമിലെ ഡിസ്പുരിലാണ് സ്കൂൾ ലോകത്തിനുതന്നെ മാതൃകയാകുന്നത് . ഇവിടുത്തെ പ്രത്യേകത എന്തണുന്നുവെച്ചാൽ സ്കൂൾ ഫീസിന് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഹരിച്ചു കൊണ്ടുവന്നു സ്കൂളിൽ കൊടുത്താൽ മതി എന്നുള്ളതാണ് . ആസ്സാമിന്റെ ക്യാപിറ്റലായ ഡിസ്പുരിൽ സ്ഥിതി ചെയുന്ന സ്കൂൾ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. അക്ഷർ ഫോറം സ്കൂളിലെ കുട്ടികൾ തങ്ങളുടെ വീടുകളിൽ വലിച്ചെറിഞ്ഞതും അതുപോലെ തന്നെ ഡിസ്പുരിലെ മറ്റ് ഭാഗങ്ങളിൽ ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുത്തു സ്കൂളിൽ കൊണ്ട് വന്നു കൊടുത്തെങ്കിൽ മാത്രമേ അവർക്കു ഫ്രീ വിദ്യഭാസം ലഭിക്കുകയൊള്ളു. കുട്ടികളിലും മുതിർന്നവരിലും വലിയ ഒരു ഓര്മപ്പെടുത്തലും വളെരെ നല്ല ആശയവുമാണ് വളർത്തിയെടുക്കാൻ സ്കൂൾ ശ്രെമിച്ചുകൊണ്ടിരിക്കുന്നതു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചാൽ ഉണ്ടാവുന്ന വിപത്തുകളെപ്പറ്റി കുട്ടികൾക്കും മാതാപിതാക്കന്മാർക്കും പ്രത്യേകം ക്ലാസുകൾ നല്കി. ഗവണ്മെന്റ് ഒഫീഷ്യൽസ് പറയുന്നത് ഡിസ്പുരിൽ തന്നെ ഒരു ദിവസം 37 ടൺ മാലിന്യങ്ങൾ പുറപ്പെടുവിക്കുന്നുണ്ട് എന്ന സത്യമാണ് . അതുകൊണ്ടു തന്നെ പല കുട്ടികളുടെ മാതാപിതാക്കന്മാരും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു കളയാറാണ് പതിവെന്നും അതിൽ നിന്നും വരുന്ന പുക വിഷം നിറഞ്ഞതാണെന്ന് ഇതുവരെയും അറിയില്ലായിരുന്നുവെന്നു ചിലർ വ്യെക്തമാക്കി. എന്നാൽ സ്കൂൾ ഇപ്പോൾ ഈ വൈസ്റ്റുകളെ റീസൈക്കിൾ ചെയ്തു ഫലപ്രേദമായ പുതിയ വസ്തുക്കൾ നിർമിക്കുന്നു. ഇത്തരത്തിൽ വലിയ ഒരു മാതൃകയാവുകയാണ് ലോകത്തിനു മുൻപിൽ ആസാമിലെ അക്ഷർ ഫോറം സ്കൂൾ.
മാതൃകയാവുകയാണ് ലോകത്തിനു മുൻപിൽ ആസാമിലെ അക്ഷർ ഫോറം സ്കൂൾ.
Share This News