മേഘാൻ മാർക്കലിന് ഒരു ആൺ കുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന് ഭർത്താവായ ബ്രിട്ടീഷ് രാജകുമാരൻ ഹാരി സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൌൺസിലിന്റെ ഏറ്റവും പുതിയ അംഗത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. എഡിൻസ്ബർഗിലെ രാഞ്ജിയുടെ എട്ടാമത്തെ ചെറുമകൻ ആണ് ഇപ്പോൾ പ്രിൻസ് ഹരിക്കും മേഘൻ മാർക്കലിനും ഉണ്ടായ ഈ ആൺകുഞ്ഞു. ആരോഗ്യവാനായ ഒരു ആൺകുഞ്ഞു ഞങ്ങൾക്കുണ്ടായെന്നും വളെരെ സന്തോഷത്തിൽ ആണ് തങ്ങൾ എന്നും പ്രിൻസ് ഹാരി അറിയിച്ചു.
പ്രിൻസ് ഹാരി പറഞ്ഞു “ഞങ്ങൾ തികച്ചും സന്തോഷത്തോടെ നിങ്ങൾ കാണിക്കുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. അതിനാൽ തന്നെ ഞങ്ങൾ ഈ സദ്വാർത്ത എല്ലാവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.” തിങ്കളാഴ്ച രാവിലെ 5 .26 am ആണ് ആൺകുഞ്ഞു ഞങ്ങളുടെ ജീവിതത്തിലേക്ക് ആഗതൻ ആയതു. ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ അമ്മയും കുഞ്ഞും എല്ലാവരെയും കാണാനായി എത്തുമെന്നും പ്രിൻസ് ഹാരി അറിയിച്ചിരിക്കിന്നു.
ബ്രിട്ടീഷ് പ്രിൻസ് ഹാരി & മേഘാൻ മാർക്കലിന് ആൺകുഞ്ഞു ഉണ്ടായി
Share This News