ബി.പി. നിയന്ത്രിക്കാൻ ഈ 5 പച്ചക്കറികൾ കഴിക്കൂ

യൂറോപ്പിലെ ഈ തണുപ്പു കാലാവസ്ഥയിൽ രക്തസമ്മർദം ഉയരാം എന്നാണ് ഗവേഷകർ പറയുന്നത്. തണുപ്പ് കാലത്ത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂടും. .
അതുകൊണ്ടു ശ്വാസകോശരോഗമോ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവർ തണുപ്പുകാലത്ത് ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണം. പ്രത്യേകിച്ചും 65 വയസ്സ് കഴിഞ്ഞവർ കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ പേടിക്കേണ്ട കാര്യമില്ല. നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ രക്തസമ്മർദം കുറയ്ക്കാൻ സാധിക്കും. ഭക്ഷണത്തിലെ മാറ്റം ആണ് ഇതിൽ പ്രദാനം. ഇതിനു സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമുണ്ട്. തണുപ്പുകാലത്ത് കഴിക്കാവുന്ന, രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഇനി പറയുന്നവയാണ്.

1. കാരറ്റ്– രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റിൽ ഉണ്ട്. അതിറോസ്ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് അത്യുത്തമം.

2. ബീറ്റ് റൂട്ട് ജ്യൂസ്– ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമര്‍ദം കുറയ്ക്കാൻ ദിവസവും ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ്. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.

3. സെലറി– സെലറിയിലടങ്ങിയിരിക്കുന്ന താലൈഡുകൾ എന്ന ഫൈറ്റോകെമിക്കലുകൾ ഹൃദയധമനികളിലെ കലകളെ (tissues) റിലാക്സ് ചെയ്യിക്കുന്നു. സെലറിയിൽ ഉപ്പ് വളരെ കുറവും നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം ഇവ കൂടുതലും ആണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

4. റാഡിഷ്– സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണ് റാഡിഷിൽ. ഇത് രക്തസമ്മർദം സാധാരണ ഗതിയിൽ നിർത്തുന്നു.

5. ഉലുവയില – ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.

Share This News

Related posts

Leave a Comment