യോഗ്യരായ ബിസിനസുകൾക്ക് ഇന്ന് മുതൽ ഗവൺമെന്റിന്റെ CRSS (Covid Restrictions Support Scheme) പ്രകാരം ക്യാഷ് പേയ്മെന്റ്സ് ക്ലെയിം ചെയ്യാൻ കഴിയും.
കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിന് ലെവൽ 3 അഥവാ ഉയർന്ന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൂലം വ്യാപാരം അവസാനിപ്പിക്കുകയോ വ്യാപാരം കുറയുകയോ ചെയ്ത കമ്പനികളെ സഹായിക്കുന്നതിനാണ് ഈ പദ്ധതി (CRSS) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവരെ, 9,500 ഓളം ബിസിനസുകൾ സിആർഎസ്എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് പണമൊഴുക്കിനെ (Inflation) അതിജീവിക്കാൻ സഹായിക്കുന്നതിനോടൊപ്പം തന്നെ ആഴ്ചയിൽ 5,000 യൂറോ വരെ പേയ്മെന്റുകൾ ക്ലെയിം ചെയ്യുവാനും ബിസിനസ്സുകൾക്ക് സാധിക്കും.
യോഗ്യത നേടുന്നതിന്, സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നടപടികൾ മൂലം സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിരിക്കണം. കഴിഞ്ഞ വർഷത്തെ ശരാശരി പ്രതിവാര വിറ്റുവരവിന്റെ 25% കവിയാത്ത വിറ്റുവരവും അവർക്ക് ഉണ്ടായിരിക്കണം. അതായത് കഴിഞ്ഞ വർഷം ഡിസംബർ 26 ന് ശേഷം ബിസിനസ്സ് ആരംഭിച്ചുവെങ്കിൽ, ഈ വർഷം അതിന്റെ ശരാശരി പ്രതിവാര വിറ്റുവരവായിരിക്കും (Average Weekly Turnover) കണക്കിലെടുക്കുക. അപേക്ഷിക്കുന്നവർക്ക് ടാക്സ് ക്ലിയറൻസും ഉണ്ടായിരിക്കണം കൂടാതെ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെ തുടർന്ന് വീണ്ടും തുറക്കാൻ ഇരിക്കുന്നവരുമായിരിക്കണം. അതായത് നിയന്ത്രണങ്ങൾക്ക് ശേഷം തുറക്കാൻ പദ്ധതിയില്ലാത്ത ബിസിനസ്സുകൾക്ക് CRSS ക്ലെയിം ലഭിക്കുകയില്ല.
വീക്ലി ക്ലെയിം ലഭിക്കുന്നതിനായി, ബിസിനസുകൾ ആദ്യം റവന്യൂ ഓൺലൈൻ സിസ്റ്റത്തിലെ (ROS) ഇ-രജിസ്ട്രേഷൻ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യണം. ROS- ലെ e-Repayments പോർട്ടൽ വഴി ക്ലെയിമുകൾ നടത്തണം, അത് ഇന്ന് മുതൽ ആക്റ്റീവ് ആകും. യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം അവരുടെ ശരാശരി പ്രതിവാര വിറ്റുവരവിന്റെ (Previous Year Average Weekly Turnover) 10% അടിസ്ഥാനമാക്കി പരമാവധി 20,000 യൂറോ വരെയും ശരാശരി പ്രതിവാര വിറ്റുവരവിന്റെ (Average Weekly Turnover) 5% അടിസ്ഥാനമാക്കി 20,000 യൂറോയ്ക്ക് മുകളിലുമുള്ള പേയ്മെന്റ് ലഭിക്കും, ആഴ്ചയിൽ 5,000 യൂറോ വരെ ധനസഹായം ലഭിക്കും.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ക്ലെയിം ചെയ്യുന്ന മുഴുവൻ കാലയളവിലെയും പേയ്മെന്റ് മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.