“പ്രേമബുസാട്ടോ ” വരുന്നേ .., കാണാൻ ഒരുങ്ങിക്കോളിൻ …

ഏപ്രിൽ 13 ശനിയാഴ്ച അയർലണ്ടിലേക്ക് “പ്രേമബുസാട്ടോ ” വരുന്നു…  തീയതി കുറിച്ച് വച്ചോളു… കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകൾക്കായി ഒരുങ്ങി ഇരുന്നൊള്ളു ..
ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്ന  പ്രശസ്ത നാടക സംവിധായകൻ   ഡോ .സാംകുട്ടി പട്ടംകരി രചനയും   സംവിധാനവും നിർവഹിച്ചു, “മലയാളം” സംഘടന  നിർമിക്കുന്ന നാടകമാണ്   “പ്രേമബുസാട്ടോ” .
നാടക കലയുടെ മുഴുവൻ സാധ്യതകളെയും അരങ്ങിലേക്കെത്തിക്കുന്ന ഈ  നാടകത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുകയാണ് ..ഈ നാടകം ഒരുക്കി അരങ്ങിലേക്കെത്തിക്കുക എന്ന ദൗത്യ വുമായാണ് അദ്ദേഹംരണ്ടു മാസത്തെ കാലയളവിലേക്കായി അയർലണ്ടിൽ എത്തിയിരിക്കുന്നത് . വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ 350 ഓളം നാടകങ്ങൾ അരങ്ങിൽ എത്തിച്ച ഡോ സാംകുട്ടി പട്ടംകരി യുടെ അനുഭവത്തിന്റെയും പ്രതിഭയുടെയും കരുത്തിൽ   “പ്രേമബുസാട്ടോ ”   അവിസ്മരണീയമായിരിക്കും എന്ന് നൂറു ശതമാനവും  ഉറപ്പിക്കാം ..
താലയിലെ സൈന്റോളജി ഓഡിറ്റോറിയത്തിൽ ഈ നാടകത്തിന്റെ കേളികൊട്ട് ഉയരുമ്പോൾ,  പുതിയകാഴ്ചകളുടെ അനുഭവതലങ്ങളിലേക്കു മലയാളികളുടെ മനസ്സുകളും ഉയരുകയാവും ..പ്രവാസികൾക്ക്  ഗതകാല സ്മരണകൾ  അയവിറക്കാനും  ,പുതിയ തലമുറയ്ക്ക് നാടകമെന്തെന്നു നേരിട്ടു അനുഭവിച്ചറിയാനും ഒരു സുവർണാവസരമാണിത് .  …അയർലണ്ടിന്റെ നാനാ ഭാഗത്തുനിന്നും ഉള്ള ഏതാണ്ട് 20 ഓളം കലാകാരന്മാർ ദിവസവും ഡോ. സാംകുട്ടി പട്ടംകരിയുടെ ശിക്ഷണത്തിലും നേതൃത്വത്തിലും  നാടകത്തിന്റെ ഒരുക്കങ്ങളിലും റിഹേഴ്സലുകളിലും  മുഴുകിയിരിക്കുകയാണ് …ഇനി കാത്തിരിപ്പിന്റെ നാളുകളാണ് …..
Sponsored
Share This News

Related posts

Leave a Comment