ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 6,110 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ ആറ് മരണങ്ങളും ഇതിനോടൊപ്പം തന്നെ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 2,265 ആയി ഉയർന്നു, പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം രാജ്യത്ത് 107,997 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ:
2,911 പുരുഷന്മാർ / 3,195 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ നില ഓരോ കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 3,655, കിൽഡെയറിൽ 323, കോർക്കിൽ 291, ലിമെറിക്കിൽ 234, ലൂത്തിൽ 137, ബാക്കി 1,470 കേസുകൾ മറ്റ് എല്ലാ കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 776 കോവിഡ് രോഗികൾ ആശുപത്രിയിലുണ്ട്, അതിൽ 70 പേർ ICU വിലാണുള്ളത്.
ലബോറട്ടറികളിൽ ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ 6,486 പോസിറ്റീവ് കേസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയും 5,199 പോസിറ്റീവ് സ്വാബുകളാണ് എടുത്തത്. ആളുകളുടെ ഇടപെടൽ പരിമിതപ്പെടുത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ ആവശ്യപ്പെട്ടു.