ന്യൂബ്രിഡ്ജ്, കോ. കിൽഡെയർ – ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2024 ആഘോഷം സെപ്റ്റംബർ 14 ആം തിയതി ശനിയാഴ്ച Ryston Sports and Social ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 നു വിവിധ കായിക / ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ചു 11.45 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു. ന്യൂബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ക്രിസ് പെൻഡർ, മാവേലി എന്നിവർ വിശിഷ്ട അതിഥിയായ് എത്തുന്നു. തിരുവാതിരകളി, ഓണപ്പാട്ടുകൾ, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കരോക്കെ ഗാനമേള, വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 5 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. എല്ലാവര്ക്കും ഹൃദ്യമായി ഓണക്കാലം ആശംസിക്കുന്നു.
.