നോ ഡീൽ ബ്രെക്സിറ്റിനു ശേഷം HSE സ്തംഭിക്കുമോ?

നോ ഡീൽ ബ്രെക്സിറ്റിനു ശേഷമുള്ള മെഡിക്കൽ ഉപകരണങ്ങൾ വിതരണത്തെപ്പറ്റി എച്ച്എസ്ഇ മുന്നറിയിപ്പ് നൽകുന്നു.
റെഗുലേറ്ററി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം 2020 ന്റെ തുടക്കം മുതൽ ഒരു പക്ഷെ തടസപ്പെട്ടേക്കാം എന്ന് എച്ച്എസ്ഇ ഭയക്കുന്നതായി അറിയിച്ചു.

ഇതിൽ മെഡിക്കൽ ഉപകരണങ്ങൾ, ആശുപത്രി ഉപകരണങ്ങൾ, രോഗികളിൽ ഇമ്പ്ലാൻറ് ചെയ്ത് സ്ഥാപിക്കാവുന്ന ഉപകരണങ്ങൾ, കോൺടാക്റ്റ് ലെൻസുകൾ, വീൽചെയറുകൾ എന്നിവ ഉൾപ്പെടും. കൂടാതെ 6,500 ഓളം നിർണായക മരുന്നുകളുടെ ഇറക്കുമതിയെക്കുറിച്ചും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും എച്ച്എസ്ഇ അറിയിച്ചു. ഹ്രസ്വകാലകാലാവധിമാത്രമുള്ള മരുന്നുകളുടെ കാര്യത്തിൽ ഈ പ്രശ്‍നം രൂക്ഷമാണ്.

എന്നാൽ യുകെ ശൃംഖല വഴി വാക്സിനുകളൊന്നും ഇറക്കുമതി നടക്കുന്നില്ലാത്തതിനാൽ വാക്‌സിനുകൾ തടസ്സപ്പെടില്ല എന്നാശ്വസിക്കാം.

https://www.youtube.com/watch?v=YBAvPzDutxI&t=11s

 

Share This News

Related posts

Leave a Comment