നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ‘Nenagh Ballymackey ‘ഹാളിൽ വച്ച് നടക്കും• അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 2001 യൂറോ ,1001 യൂറോ ,501 യൂറോ ,എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് .ഇതിനോടകം നിരവധിപ്പേർ രജിസ്റ്റർ ചെയ്ത് ആവേശകരമായ മത്സരത്തിന് തയാറായിക്കഴിഞ്ഞു .
അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.മത്സര ദിനത്തിലും രജിസ്ട്രേഷന് അവസരം ഉണ്ടായിരിക്കുന്നതാണ്.രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രേക്ഫാസ്റ്റ്,ലഞ്ച്,സ്നാക്സ് എന്നിവ ഫ്രീയായി ലഭിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഷിന്റോ : 0892281338
റിനു: 0873588780
ജോമി: 0873525628.
വാർത്ത : ജോബി മാനുവൽ.
Share This News