നിർബന്ധിത ഹോട്ടൽ ക്വാറന്റൈനെ തുടർന്ന് നിരവധി ഐറിഷ് റൂട്ടുകൾ “Ryanair” റദ്ദാക്കുന്നു

നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിന്റെ ഫലമായി നിരവധി ഐറിഷ് റൂട്ടുകൾ റദ്ദാക്കുന്നത് പരിഗണിക്കുന്നതായി “Ryanair” അറിയിച്ചു. പാരീസ്, ബ്രസ്സൽസ്, റോം, വിയന്ന എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകൾ വരും ആഴ്ചകളിൽ നിർത്തലാക്കുമെന്ന് എയർലൈൻ അറിയിച്ചു. ക്വാറന്റൈൻ സംവിധാന ത്തിന് തകരാറുണ്ടെന്ന് എയർലൈൻ വിശേഷിപ്പിക്കുകയും വേനൽക്കാല അവധി ദിവസങ്ങളിൽ യൂറോപ്യൻ യൂണിയൻ വിമാന യാത്ര പുനരാരംഭിക്കുന്നതിനുള്ള ഒരു റോഡ് മാപ്പ് നൽകാൻ താവോസീച്ചിനോട് ആവശ്യപ്പെടുകയും ചെയ്തു. 500 കിലോമീറ്റർ കര അതിർത്തി യുകെയുമായി പങ്കിട്ടതിനാൽ അയർലണ്ടിലേക്ക് യൂറോപ്യൻ യൂണിയനിൽ നിന്നും എത്തുന്നവർക്ക് ഈ സംവിധാനം പ്രത്യേകിച്ചും ഒരു പ്രയോജനവുമില്ലെന്നും    എയർലൈൻ റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ യാത്രാനയങ്ങൾ അയർലണ്ടിന്റെ അന്തർദേശീയ പ്രശസ്തിക്ക് കോട്ടം തട്ടുന്നതാണെന്നും രാജ്യത്തേക്കുള്ളതും പുറപ്പെടുന്നതുമായ കണക്റ്റിവിറ്റിയെ സാരമായി ബാധിക്കുന്നുവെന്നും റയാനെയർ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര യാത്രകളെക്കുറിച്ചുള്ള നിലവിലെ ഉപദേശം ജൂലൈയിൽ പുന -പരിശോധിക്കുമെന്നും മൈക്കൽ മാർട്ടിൻ അറിയിച്ചു,

അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ സംവിധാനം അയർലൻഡ് പാലിച്ചില്ലെങ്കിൽ അയർലണ്ടിലേക്കും പുറത്തേക്കും ഉള്ള റൂട്ടുകൾ വെട്ടിക്കുറയ്ക്കാമെന്ന് എയർ & ട്രാവൽ മാഗസിൻ എഡിറ്റർ യാത്രാ വിദഗ്ധൻ ഇഗാൻ കോറി തന്റെ പ്രസ്താവനയിൽ പറയുകയുണ്ടായി. വേനൽക്കാലത്ത് യാത്രാ വ്യവസായത്തിന് റോഡ്മാപ്പ് ലഭിക്കാത്തത് വ്യവസായത്തെ വല്ലാതെ നിരാശപ്പെടുത്തുന്നുവെന്ന് ക്ലിക്ക് & ഗോ സിഇഒയും ഐറിഷ് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ബോർഡ് അംഗവുമായ പോൾ ഹാക്കറ്റ് അഭിപ്രായപ്പെട്ടു.

Share This News

Related posts

Leave a Comment