അയർലണ്ട് സർക്കാറിന് അടുത്ത തലവേദന തുടങ്ങി. നഴ്സുമാർക്ക് പുറമെ ഡോക്ടർമാരും പ്രതിഷേധിക്കുന്നു. രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇന്ന് ഫാമിലി ഡോക്ടർമാർ നടത്തുന്നത്.
വളരെ കഷ്ടകാലം നിറഞ്ഞ ഒരു സമയമാണിപ്പോൾ അയർലണ്ടിലെ രോഗികൾക്ക്. 2000 അംഗങ്ങൾ ഉള്ള National Association of GPs അവരുടെ 500 ഓളം ഡോക്ടർമാർ ഇന്ന് പ്രധിഷേധത്തിന് ഉണ്ട് എന്ന് അറിയിച്ചു. പാർലമെന്റിനു മുന്നിലാണ് എന്നിവർ തടിച്ചു കൂടുന്നത്.
ഇതേതുടർന്ന് പലയിടങ്ങളിലും ഇന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ രോഗികൾ വലയുന്നുണ്ട്. കുറേയധികം സ്ഥലങ്ങളിൽ എമർജൻസി ഡിപ്പാർട്മെന്റുകളിൽ മാത്രമാണ് ഡോക്ടർമാരുള്ളത്. പതിവ് സന്ദർശനങ്ങൾ ഒന്നും ഇന്ന് നടക്കില്ല.
Financial Emergency Measures എന്ന പേരിൽ ഗോവെർന്മെന്റ് വർഷങ്ങൾക്ക് മുൻപ് ഏർപ്പാടാക്കിയ ഫീസ് എടുത്തു കളയണമെന്നാണ് ഇവരുടെ ഒരു ആവശ്യം.
പൊതുസേവകർക്ക് വേണ്ടി നടപ്പിലാക്കിയ FEMPI പിൻവലിക്കൽ നിലപാടിനെയാണ് ഇവർ ഇതിനാസ്പദമാക്കി ചൂണ്ടിക്കാണിക്കുന്നത്. ഡോക്ടർമാരും പൊതുസേവകരാണെന്നും അവരെയും അതേ തുലാസിൽ തന്നെ കാണണമെന്നും ഡോക്ടർമാരുടെ ഈ സംഘടന ആവശ്യപ്പെടുന്നു.
വളരെക്കാലമായി ഫാമിലി ഡോക്ടർമാർക്കുവേണ്ടി ഹെൽത്ത് കെയറിൽ ചെയ്യാം എന്ന് വാഗ്ദാനം കൊടുത്തിട്ടുള്ള കാര്യങ്ങൾ ഉടനെ വേണമെന്നാണ് മറ്റൊരു ആവശ്യം. കൂടാതെ നിലവിലുള്ള കരാർ പുതുക്കണമെന്നും ഇവരുടെ ആവശ്യത്തിലുണ്ട്.
മെഡിക്കൽ കാർഡ് ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.