2019ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 5000 ഓളം പേരെ ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുമായി ഗാർഡായി പിടികൂടി. ഇത് 2018 നേക്കാൾ 24% കൂടുതലാണ്. അതിനാൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ലേർണർ ഡ്രൈവേഴ്സ് ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഹോൾഡർ കൂടെയില്ലാത്ത വാഹനം ഓടിക്കുന്നത് ഗാർഡ പിടിക്കുന്ന സംഭവം കൂടിയിരിക്കുന്ന ഈ സമയത്ത്, ഡ്രൈവിങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും പിടികൂടാൻ ഇറങ്ങിയിരിക്കുകയാണ് ഗാർഡ ഇപ്പോൾ.
ഈ ഈസ്റ്റർ വേളയിൽ കൂടുതൽ ചെക്കിങ് ഉണ്ടാവും എന്നും RSA യും ഗാർഡയും അറിയിച്ചിട്ടുണ്ട്.
അമിതവേഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പെനാൽറ്റി പോയിന്റ് കിട്ടുന്നത് ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗത്തിനാണെന്ന് RSA പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 81,199 പെനാൽറ്റി പോയിന്റുകളാണ് ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് ഗാർഡ ചുമത്തിയത്.
ഒരു കോൾ എടുക്കൽ, മെസ്സേജ് അയയ്ക്കുന്നതോ, ഡ്രൈവിംഗ് സമയത്ത് ബ്രൌസിംഗോ നിങ്ങളെ അല്ലെങ്കിൽ മറ്റേതെങ്കിലും നിഷ്കളങ്കരായ റോഡ് ഉപയോക്താവിനെ കൊല്ലും. നിങ്ങൾ സുരക്ഷിതമായി നിങ്ങളുടെ വാഹനം ഒരിടത്ത് പാർക്ക് ചെയ്യുന്നതുവരെ കാത്തിരിക്കാനാവില്ലാത്ത ഒരു അടിയന്തിര കാരണവും ഇല്ല എന്നും RSA പറയുന്നു.
Numbers of detections for mobile phone offences An Garda Síochána statistics
Period | Mobile phone Detections |
January – February 2018 | 3963 |
January – February 2019 | 4905 |