ഡെബിറ്റ് കാർഡിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി-“അൾസ്റ്റർ ബാങ്ക്”

ഡെബിറ്റ് കാർഡുകളുടെ ഉപയോഗം കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിന് ചില ഇടപാടുകൾ തടയാനുള്ള കഴിവ് ഉൾപ്പെടെ പുതിയ നിയന്ത്രണങ്ങൾ അൾസ്റ്റർ ബാങ്ക് ആരംഭിച്ചു. നിർത്തലാക്കാവുന്ന ഇടപാടുകളിൽ സബ്‌സ്‌ക്രിപ്‌ഷൻ സർവീസുകൾ, കോൺടാക്റ്റ്ലെസ് പേയ്‌മെന്റുകൾ, ഓൺലൈനിൽ വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ചിപ്പ്, പിൻ പേയ്‌മെന്റുകൾ, ഇന്റർനാഷണൽ പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്നു.

“കാർഡ് പേയ്‌മെന്റ് നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് അവരുടെ അൾസ്റ്റർ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഓപ്‌ഷൻസ് നൽകുന്നു, ഏത് തരത്തിലുള്ള ഇടപാടുകളാണ് അവർക്ക് ഏറ്റവും സുഖകരമെന്ന് തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു,”.

“ഇത് സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് തെറ്റായ ആളുകളുടെ കയ്യിൽ അകപ്പെട്ടാൽ അത് ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള മുൻകരുതലുകളും ബാങ്കിന്റെ പക്കലുണ്ട്.”

ഉപയോക്താക്കൾ ബാങ്കുമായി ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് അൾസ്റ്റർ ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ എല്ലാം തന്നെ വളരെ വേഗതയുള്ളവയാണ്, കാലതാമസമില്ലാതെ അവ ഓണാക്കാനും ഓഫാക്കാനും കഴിയും.

ഒരാൾ ഓൺലൈനാണെങ്കിൽ, ട്രാൻസാക്ഷൻ നടക്കുന്നതിനിടയിൽ അവരുടെ പേയ്‌മെന്റ് നിരസിക്കുകയാണെങ്കിൽ അവർക്ക് ഒരു പുഷ് മെസ്സേജ് ലഭിക്കും. കഴിഞ്ഞ വർഷം അൾസ്റ്റർ ബാങ്ക് തങ്ങളുടെ മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളിലും ഇതേ സംവിധാനം നടപ്പാക്കിയിരുന്നു.

Share This News

Related posts

Leave a Comment