ഡബ്ളിൻ: അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കരോൾ നൈറ്റ് (ജിംഗിൾ ബെൽസ് 2019 ) ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് ലിമെറിക്ക് സെ . സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 .00 മണിക്ക് അർപ്പിക്കപ്പെടുന്ന വി. കുർബ്ബാനാനന്തരമാണ് കരോൾ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്.
അയർലണ്ട് പാത്രിയാർക്കൽ വികാരിയേറ്റിലെ വിവിധ ഇടവകകളിലെ കരോൾ സംഘങ്ങൾ പങ്കെടുക്കുന്ന പ്രസ്തുത പ്രോഗ്രാമിൽ മാനിസോ 2019 online കരോൾ ഗാന മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തപ്പെടുന്നതാണ്.
(Venue Address : Ballybrown GAA Club , Aos Cluan , Co. Limerick )
കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ബിജു പാറേക്കാട്ടിൽ – 089 423 9359
ബിനു ബി . അന്തിനാട്ട് – 085 269 2517
Share This News