ഗോൾവേ മലയാളി ഭരതനാട്യം പഠിപ്പിക്കുന്നു

ഭരതനാട്യം ക്ലാസുകൾ ഇനി ഓൺലൈൻ ആയി യൂട്യൂബിൽ പഠിക്കാം.

ഭരതനാട്യം ഓൺലൈൻ ആയും നേരിട്ട് ഗോൾവേയിലും പഠിക്കാം. അങ്കമാലി സ്വദേശി സ്വാതി വിജേഷ് ആണ് യൂട്യൂബിലൂടെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിച്ച് ശ്രെദ്ധനേടുന്നത്. ഭരതനാട്യത്തിൽ ബാച്ചിലർ ഡിഗ്രിയുള്ള സ്വാതി ഇപ്പോൾ തിരക്കിലാണ്. നിരവധി കുട്ടികളാണ് സ്വാതിക്ക് അയർലണ്ടിലെ ഗോൾവേയിൽ വിദ്യാർഥികളായിട്ടുള്ളത്. ഇത് കൂടാതെ യൂട്യുബിലും സ്വാതിക്ക് നിരവധി വിദ്യാർത്ഥിനികൾ ഉണ്ട്.

സ്വാതി വിജേഷ്

2500 ൽ പരം സബ്സ്ക്രൈബേർസ് ഉണ്ട് സ്വാതിയുടെ യൂട്യൂബ് വീഡിയോ ചാനലിന്. ക്ലാസ്സിക്കൽ ഡാൻസ് കൂടാതെ സിനിമാറ്റിക്കൽ ഡാൻസും സ്വാതി സ്വാതിയുടെ വിദ്യാർത്ഥിനികൾ പഠിച്ചു വരുന്നു.

സ്വാതി വിജേഷ്

 

നിലവിൽ 30 ക്ലാസ്സുകൾ സ്വാതി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അദ്യായങ്ങൾ ഉടൻതന്നെ വരുന്നതാണ്. ചുവടെ കാണുന്നതാണ് ഒന്നാമത്തെ ലെസ്സൺ. ഇത് ഭാരതനാട്യത്തിന്റെ അടിസ്ഥാനപരമായ സ്‌റ്റെപ്സ് പഠിപ്പിക്കുന്നു.

 

___________________________

ഇതേപോലെ കലാപരമായ കഴിവുകളുള്ള നിരവധി പ്രതിഭകൾ നമ്മുടെ ഇടയിലുണ്ട്. ഡാൻസ്, സംഗീതം, അഭിനയം, പെയിന്റിംഗ്, അങ്ങനെ എന്തുമാകട്ടെ നിങ്ങളുടെ കഴിവുകൾ…. അത് ലോകം തിരിച്ചറിയട്ടെ… നിങ്ങൾക്കറിയാവുന്നവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തൂ… ഞങ്ങൾ അവരെ നമ്മുടെ അയർലണ്ട് സമൂഹത്തിനു പരിചയപ്പെടുത്താം… തികച്ചും സൗജന്യമായി.

___________________________

 

 

 

 

Share This News

Related posts

Leave a Comment