നൈറ്റിംഗേൽ നഴ്സിംഗ് ഹോമിൽ കോവിഡ് -19 വൈറസ് ബാധ. ഗോൽവേ കൗണ്ടിയിലെ അഹാസ്ക്രാഗ് ഗ്രാമത്തിന് പുറത്തുള്ള നൈറ്റിംഗേൽ നഴ്സിംഗ് ഹോമിലെ ഭൂരിഭാഗം താമസക്കാരും ഉദ്യോഗസ്ഥരും രോഗബാധിതരാണ്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു ജീവനക്കാരൻ കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് എച്ച്എസ്ഇ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉയർന്നത്. അതോടെ തിങ്കളാഴ്ച എല്ലാ സ്റ്റാഫുകളെയും ജീവനക്കാരെയും സെല്ഫ് ഐസൊലേഷനിൽ പോകാൻ അറിയിച്ചു. പിറ്റേന്ന് രാത്രിയോടെ, 27 നിവാസികളിൽ 25 പേരിൽ 25 പേർക്ക് കോവിഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
താമസക്കാരിൽ ഒരാൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് നഴ്സിംഗ് സ്റ്റാഫുകളിൽ ഏഴ് പേരും 11 കെയർ അസിസ്റ്റന്റുമാരിൽ പത്തും വൈറസ് ബാധിതരാണ്. ചില താമസക്കാരും സ്റ്റാഫും നിലവിൽ ലക്ഷണമില്ലാത്തവരാണെങ്കിലും, സെല്ഫ് ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പാലിക്കുവാൻ അവരോടും ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ക്ലിനിക്കൽ നഴ്‌സ് മാനേജർക്കും കെയർ അസിസ്റ്റന്റിനും മാത്രമേ ഡ്യൂട്ടിക്ക് പങ്കെടുക്കാൻ കഴിഞ്ഞുള്ളൂ. എച്ച്എസ്ഇയുടെ സഹായത്തിനായി തങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതികരണം ലഭിച്ചിട്ടില്ലെന്നും കെയർ ഹോം ജീവനക്കാർ പറയുന്നു.