അയർലണ്ടിലെ ഗോൽവേയിലുള്ള മലയാളി സമൂഹം ഒത്തൊരുമയോടെ സെപ്റ്റ്. 14ന് ഓണം ആഘോഷിക്കുന്നു.
ഗോൽവയിലെ സോൽട്ഹില്ലിൽ ഉള്ള ലിഷർലാൻഡിലെ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണിമുതൽ കുട്ടി കൽക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളും, പരുഷന്മാരുടെയും വനിതകളുടെയും വാശിയേറിയ വടംവലി മത്സരവും നടക്കും. വടം വലി മൽത്സരത്തിൽ വിജയികളാവുന്ന പുരുഷ ടീമിന് ജി ഐ സി സി എവർ റോളിംഗ് ട്രോഫിയും മെഡലുകളും ക്യാഷ് അവാർഡും ഉണ്ടായിരിക്കും. വനിതാ ടീമിന് ക്യാഷ് അവാർഡും മെഡലുകളും ലഭിക്കുന്നതാണ്. തുടർന്ന് റോയൽ കാറ്ററേഴ്സ് ഡബ്ലിൻ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വർണാഭമായ കലാപരിപാടികളും, മാവേലി വരവും. തുടർന്ന് സോൽ ബീറ്റ്‌സ് ഡബ്ലിൻ ഒരുക്കുന്ന തകർപ്പൻ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ ഈ വർഷം ലിവിങ് സർറ്റ് പരീക്ഷ എഴുതിയ ഗോൽവേയിലെ എല്ലാ കുട്ടി കളെയും മാർക്ക് വ്യത്യാസമില്ലാതെ ആദരിക്കും. കൂടാതെ ഇൻസ്പിറേഷൻ-2019 കളറിംഗ് മത്സരത്തിൽ വിജയികളായവർക്കും, മലയാളം ക്‌ളാസിൽ പ്രാഗൽഭ്യം കാണിച്ച കുട്ടി കൽക്കും സമ്മാനങ്ങൽ വിതരണം ചെയ്യുന്നതായിരിക്കും. ഓരോ ഗോൽവേ മലയാളിയുടെയും സ്വന്തമായ ഈ ഓണാഘഷത്തിലേക്കു ഏവരെയും സ്നേഹപൂർവം സ്വഗതം ചെയുന്നതായി സംഘാടകരായ ഗോൽവേ ഇന്ത്യൻ കമ്മ്യൂണിട്ടിയുടെ ഭാരവാഹികൽ അറിയിക്കുന്നു. ഓണാഘോഷത്തിൽ പങ്കെടുക്കുന്ന ഏവർകും പ്രത്യേക പരിസ്ഥിതി സൗഹാർദ്ദ ഉപഹാരം ലഭിക്കുന്നതായിരിക്കും. ഓണാഘോഷ ടിക്കറ്റുകൽ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിലും ജി ഐ സി സി അംഗങ്ങൾ മുഖേനയും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
Email: indiansingalwau@gmail.com.
Phone: 0894871183
Share This News